Asianet News MalayalamAsianet News Malayalam

ജസ്റ്റിസ് എന്‍ വി രമണ സുപ്രീംകോടതി പുതിയ ചീഫ് ജസ്റ്റിസ്; ചുമതലയേറ്റു

കൊവിഡ് സാഹചര്യത്തിൽ  രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ചുരുങ്ങിയ ആളുകളെ മാത്രമാണ് പങ്കെടുപ്പിച്ചത്. 

N V Ramana supreme court new chief justice
Author
Delhi, First Published Apr 24, 2021, 11:30 AM IST

ദില്ലി: ഇന്ത്യയുടെ 48 ആമത് ചീഫ് ജസ്റ്റിസായി എൻ വി രമണ ചുമതലയേറ്റു. രാഷ്ട്രപതിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് 11 മണിയോടെയാണ് എന്‍ വി രമണ ചുമതലയേറ്റത്. കൊവിഡ് സാഹചര്യത്തിൽ  രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ചുരുങ്ങിയ ആളുകളെ മാത്രമാണ് പങ്കെടുപ്പിച്ചത്. 

നിയമിതനായ ശേഷം ചീഫ് ജസ്റ്റിസ്  ആദ്യം പരിഗണിക്കുന്ന കേസ് കേൾക്കാൻ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംഷികൾക്കും അവസരമുണ്ടാകാറുണ്ട്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ഇതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

2022 ഓഗസ്റ്റ് 26 വരെ 16 മാസമാണ് ചീഫ് ജസ്റ്റിസായി എൻ വി രമണയ്ക്ക് കാലാവധി ഉണ്ടാകുക. കൊവിഡ് പ്രതിസന്ധിയിൽ സുപ്രീംകോടതി സ്വമേധയ എടുത്ത കേസ് പുതിയ ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച പരിഗണിക്കും. റഫാൽ, ജമ്മു കശ്മീർ , സിഎഎ - എൻആർസി അടക്കമുള്ള നിരവധി കേസുകളും ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്ന എൻ വി രമണ പരിഗണിക്കും. 

Follow Us:
Download App:
  • android
  • ios