Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ: ബന്ധുക്കളെത്തിയില്ല; വിവാഹത്തിന് വധുവിന് ബന്ധുക്കളായി പൊലീസ് ഉദ്യോ​ഗസ്ഥർ

വധുവിന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. യാത്രാനിയന്ത്രണങ്ങൾ നിലവിലുള്ളത് കൊണ്ട് ബന്ധുക്കൾക്ക് വിവാഹത്തിനെത്താൻ സാധിച്ചില്ല. 

Nagpur Police officers give blessing to bride as relatives
Author
Nagpur, First Published May 6, 2020, 6:40 PM IST

നാ​ഗ്പൂർ:  ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബന്ധുക്കൾക്ക് വിവാഹത്തിന് എത്തിച്ചേരാൻ കഴിയാത്തതിനെ തുടർന്ന് വധുവിന് ബന്ധുക്കളായത് പൊലീസ് ഉദ്യോ​ഗസ്ഥർ. നാ​ഗ്പൂരിലാണ് സംഭവം. മാതാപിതാക്കളില്ലാത്ത യുവതിക്ക് ബന്ധുക്കൾ മാത്രമാണുള്ളത്. നാ​ഗ്പൂർ പൊലീസ് ഡിപ്പാർട്ട്മെന്റ് തങ്ങളുടെ ഔദ്യോ​ഗിക ട്വിറ്റര് പേജിലാണ് ഈ സംഭവം പങ്കുവച്ചിരിക്കുന്നത്. 

'വധുവിന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. യാത്രാനിയന്ത്രണങ്ങൾ നിലവിലുള്ളത് കൊണ്ട് ബന്ധുക്കൾക്ക് വിവാഹത്തിനെത്താൻ സാധിച്ചില്ല. അവരുടെ അസാന്നിദ്ധ്യം നാ​ഗ്പൂർ പൊലീസ് പരിഹരിച്ചു കൊടുത്തു. സ്റ്റേഷനിലെ പൊലീസ് ഉദ്യോ​ഗസ്ഥരുൾപ്പെടെയുള്ള ജീവനക്കാർ വിവാഹത്തിൽ പങ്കെടുത്തു.' പൊലീസ് ട്വിറ്ററിൽ കുറിച്ചു. നിരവധി ആളുകളാണ് പൊലീസിന്റെ നല്ല മനസ്സിനെ പ്രകീർത്തിച്ച് ട്വിറ്ററിൽ കമന്റ് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന പൊലീസിനെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട് നിരവധിയാളുകൾ. 

Follow Us:
Download App:
  • android
  • ios