മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയത്തില്‍ ഭാഗമാകാതെ ഇന്തോനേഷ്യയിലെ മുസ്ലിം വിഭാഗത്തെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഇവരുടെ മതപരമായ ബോധവല്‍ക്കരണങ്ങള്‍

ദില്ലി: പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാന്‍, ഇറാഖ്, സിറിയ, ലിബിയ അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം വിഭാഗത്തിലുള്ളവരുണ്ടെങ്കിലും ഒരു രാഷ്ട്രീയ ഏറ്റുമുട്ടലോ, മതപരമായ ഏറ്റുമുട്ടലോ, വെറുപ്പിന്‍റെ കച്ചവടമോ നടക്കാത്ത ഒരു രാജ്യമായാണ് ഇന്തോനേഷ്യയെ കണക്കാക്കുന്നത്. ഇന്ത്യയേപ്പോലെ തന്നെ റിപബ്ലിക് രാജ്യത്തോട് സമാനതകളുളള രാജ്യം കൂടിയാണ് ഇന്തോനേഷ്യ. തീവ്രവാദ സംഘടനകളായ ഐഎസ്ഐഎസും അല്‍ ഖ്വയ്ദയുമെല്ലാം ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ മുസ്ലിം രാജ്യമായ ഇന്തോനേഷ്യയെ ലക്ഷ്യമിട്ടിട്ടും അത് പ്രാവര്‍ത്തികമായിട്ടില്ല. ഇതിന് കാരണമായി വിലയിരുത്തുന്നത് നാദാതൂല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങളാണ്. 

ഇസ്ലാമിലെ തന്നെ പരിഷ്കരണ വാദത്തിനും ഇന്തോനേഷ്യയില്‍ കാര്യമായ വേരോട്ടമില്ലെന്നതും ശ്രദ്ധേയമാണ്. ഇതിന് കാരണക്കാരായി വിലയിരുത്തുന്നത് നാദാതൂല്‍ ഉലമായിലെ പണ്ഡിതരാണ്. ഇവര്‍ കൃത്യമായി ഇസ്ലാം വിശ്വാസങ്ങളെ വ്യാഖാനിക്കുക മാത്രമല്ല ശാന്ത സ്വഭാവം പുല്‍കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് നാദാതൂല്‍ ഉലമായിലൂടെ. ലോകത്തിലെ തന്നെ ഏറ്റവും വലിയ മുസ്ലിം സംഘടനകളിലൊന്ന് കൂടിയാണ് നാദാതൂല്‍ ഉലമാ. തീവ്രവാദത്തിലേക്ക് പോവാകാതെ രാജ്യത്തെ മുസ്ലിം സമൂഹത്തെ ഒന്നിച്ച് നിര്‍ത്താന്‍ നാദാതൂല്‍ ഉലമയ്ക്ക് സാധിക്കുന്നുണ്ട്. 90 മില്യണ്‍ ആളുകളാണ് നാദാതൂല്‍ ഉലമായിലുള്ളത്. 1926 ജനുവരി 31 ന് രൂപീകൃതമായ സംഘടന 2014ല്‍ ഐഎസ്ഐഎസ് ആശയങ്ങള്‍ സജീവമായതോടെയാണ് നാദാതൂല്‍ ഉലമാ പ്രവര്‍ത്തനം പുനസംഘടിപ്പിക്കുന്നത്. കൃത്യമായ ചുവടുകളിലൂടെ ഐഎസ്ഐഎസിലേക്ക് വിശ്വാസികള്‍ ആകൃഷ്ടരാവാതിരിക്കാന്‍ നാദാതൂല്‍ ഉലമായ്ക്ക് സാധിച്ചു. 

ഇസ്ലാമിന്‍റെ മാനവിക മുഖമെന്നാണ് പുനസംഘടനയെ നാദാതൂല്‍ ഉലമാ വിലയിരുത്തുന്നത്. സ്കൂളുകള്‍ക്കും ആശുപത്രികള്‍ക്കും ആവശ്യമായ സര്‍ക്കാര്‍ പിന്തുണ നല്‍കുകയും ധനസഹായം ഇവയ്ക്ക് കൃത്യമായി എത്തിക്കുന്നതിലും നാദാതൂല്‍ ഉലമാ പങ്കുവഹിക്കുന്നുണ്ട്. ഇന്തോനേഷ്യയില്‍ മാത്രമല്ല ലോകത്തിലെ മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലും മാറ്റത്തിന്‍റെ ചലനങ്ങള്‍ എത്തിക്കാന്‍ നാദാതൂല്‍ ഉലമയ്ക്ക് സാധിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയത്തില്‍ ഭാഗമാകാതെ ഇന്തോനേഷ്യയിലെ മുസ്ലിം വിഭാഗത്തെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഇവരുടെ മതപരമായ ബോധവല്‍ക്കരണങ്ങള്‍. 700 ഭാഷകളിലധികം സംസാരിക്കുന്ന ദ്വീപ് രാജ്യത്തില്‍ ഇസ്ലാമിന്‍റെ സാസ്കാരിക പൈതൃകം കാത്ത് സൂക്ഷിക്കുന്നതിലും നാദാതൂല്‍ ഉലമാ നിര്‍ണായക ശക്തിയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player