Asianet News MalayalamAsianet News Malayalam

മഥുര ക്ഷേത്രത്തില്‍ നമസ്‌കരിച്ച സംഭവം: പ്രതിക്ക് ജാമ്യം

മഥുരയിലെ നന്ദ് ബാബ ക്ഷേത്ര പരിസരത്താണ് ഇവര്‍ അനുമതിയില്ലാതെ നമസ്‌കരിച്ചത്.
 

Namaz at Mathura temple:  HC grants bail to accused
Author
Allahabad, First Published Dec 20, 2020, 11:49 PM IST

മഥുര(യുപി): മഥുരയിലെ ക്ഷേത്രത്തില്‍ അനുമതിയില്ലാതെ നമസ്‌കരിച്ച കേസിലെ പ്രതിക്ക് ജാമ്യം. കേസില്‍ അറസ്റ്റിലായ ഫൈസല്‍ ഖാന്‍ എന്ന പ്രതിക്കാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്യിരുതെന്നും വിചാരണയോട് പൂര്‍ണമായി സഹകരിക്കണമെന്നും വിചാരണക്കാലയളവില്‍ സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കോടതി ഉത്തരവിട്ടു.

ഫൈസല്‍ ഖാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രധാന പ്രതിയായ ഫൈസല്‍ ഖാന്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ചാന്ദ് മുഹമ്മദ്, അലോക് രതന്‍, നീലേഷ് ഗുപ്ത എന്നിവരാണ് മറ്റ് പ്രതികള്‍. മഥുരയിലെ നന്ദ് ബാബ ക്ഷേത്ര പരിസരത്താണ് ഫൈസലും ചാന്ദ് മുഹമ്മദും അനുമതിയില്ലാതെ നമസ്‌കരിച്ചത്. എഫ്‌ഐആര്‍ അനുസരിച്ച് ഫൈസല്‍ ഖാനും ചാന്ദ് മുഹമ്മദ് ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖുദായി ഖിദ്മത്കര്‍ എന്ന സംഘടനയിലെ അംഗങ്ങളാണ്.

ഒക്ടോബര്‍ 29നാണ് ഇവര്‍ ക്ഷേത്ര വളപ്പില്‍ നമസ്‌കരിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതും ഇവരാണെന്ന് പൊലീസ് പറയുന്നു. ഒരുവിഭാഗത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുകയും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുകയമുമാണ് ഇവരുടെ ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios