നാല്  മുതല്‍ അഞ്ച് അംഗങ്ങള്‍ വരെയുള്ള കുടുംബങ്ങള്‍ക്കുള്ള കിറ്റുകളുടെ വിതരണം ആരംഭിച്ചു. ബാസവന്‍ഗുഡിയിലെ കിറ്റ് വിതരണം നമ്മ ബെംഗളുരു ഫൌണ്ടേഷന്‍ സ്ഥാപക ട്രസ്റ്റി രാജീവ് ചന്ദ്രശേഖര്‍ എംപി നിര്‍വ്വഹിച്ചു.

ബെംഗളൂരു: കൊവിഡ് രണ്ടാം തരംഗത്തിൽ ബെംഗളൂരുവിലെ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിച്ച് നമ്മ ബെംഗളുരു ഫൌണ്ടേഷന്‍. കൊവിഡ് ലോക്ക്ഡൌണില്‍ ഉപജീവന മാര്‍ഗങ്ങള്‍ ഇല്ലാതായവര്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണമാണ് നമ്മ ബെംഗളുരു ഫൌണ്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ഗ്രോസറി സാധനങ്ങളടക്കമുള്ള കിറ്റുകളും ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നുണ്ട്.

നാല് മുതല്‍ അഞ്ച് അംഗങ്ങള്‍ വരെയുള്ള കുടുംബങ്ങള്‍ക്കുള്ള കിറ്റുകളുടെ വിതരണം ആരംഭിച്ചു. ബാസവന്‍ഗുഡിയിലെ കിറ്റ് വിതരണം നമ്മ ബെംഗളുരു ഫൌണ്ടേഷന്‍ സ്ഥാപക ട്രസ്റ്റി രാജീവ് ചന്ദ്രശേഖര്‍ എംപി നിര്‍വ്വഹിച്ചു. രണ്ടാം തരംഗത്തിനെതിരെ പോരാടാൻ നാമെല്ലാം ഒരുമിച്ച് പ്രവർത്തിക്കണം. സഹായവുമായി മുന്നോട്ട് വരണമെന്നും രാജീവ് ചന്ദ്രശേഖർ ബെംഗളൂരുകാരോടായി ആവശ്യപ്പെട്ടു.

അഞ്ഞൂറോളം കുടുംബങ്ങള്‍ക്കാണ് ദിവസംതോറും കിറ്റ് വിതരണം ചെയ്യുന്നത്. വാക്സിന്‍ എടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ ബോധവല്‍ക്കരണവും കിറ്റ് വിതരണത്തോടൊപ്പം നടത്തുന്നുണ്ട്. ഒരു ലക്ഷം കിറ്റുകള്‍ വിതരണം ചെയ്യാനാണ് നമ്മ ബെംഗളുരു ഫൌണ്ടേഷന്‍ ലക്ഷ്യമിടുന്നത്. 

പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിക്കുന്നതിനുള്ള ശ്രമത്തിലാണ് നമ്മ ബെംഗളുരു ഫൌണ്ടേഷന്‍. പിന്നാക്ക മേഖലയില്‍ ആരോഗ്യ ഉപകരണങ്ങൾ, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകൾ, ഓക്സിമീറ്ററുകൾ എന്നി നൽകാനും, വാക്സിന്‍ ക്യാംപുകൾ സംഘടിപ്പിക്കാനുമുള്ള ഒരുക്കത്തിലാണ് സംഘടനയിപ്പോൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona