ദില്ലി: രാജ്യത്തെ കെട്ടിപ്പടുക്കുന്നതില്‍ അധ്യാപകര്‍ നിര്‍വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അധ്യാപക ദിന സന്ദേശത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഡോ. എസ് രാധാകൃഷ്ണനെ ഈ ദിനത്തില്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

"മനസ്സിനെ രൂപപ്പെടുത്തുന്നതിലും നമ്മുടെ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും കഠിനാധ്വാനികളായ അധ്യാപകർ നല്‍കിയ സംഭാവനകള്‍ക്ക് നമ്മള്‍ നന്ദിയുള്ളവരാണ്. അധ്യാപക ദിനത്തില്‍, അധ്യാപകരുടെ ശ്രദ്ധേയമായ ശ്രമങ്ങള്‍ക്ക്  നന്ദിയര്‍പ്പിക്കുന്നു", മോദി ട്വീറ്റ് ചെയ്തു.