കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കരുതലും ജാ​ഗ്രതയും ശക്തമാക്കിയിരിക്കുകയാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ. വൈറസ് വ്യാപനം തടയുന്നതിന് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ഓരോ രാജ്യങ്ങളും കൈ കൊണ്ടിരിക്കുന്നത്. എന്തും ഏതും കൊറോണയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ സാഹചര്യത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു ഭജൻ ആണ്.

പ്രമുഖ ഭജൻ ഗായകനായ നരേന്ദ്ര ചഞ്ചൽ ദില്ലിയിലെ പഹർഗഞ്ചിൽ നടന്ന ഹോളി ആഘോഷങ്ങൾക്കിടെ ആലപിച്ച ഒരു ഭജൻ ആണിത്. 'ദേവി ഈ കൊറോണ ഇപ്പോള്‍ എവിടെ നിന്ന് വന്നു' എന്നാണ് ഭജനിലെ ഒരു വരി. 'ഡെങ്കി ഉണ്ടായി.. പന്നിപ്പനി ഉണ്ടായി.. ചിക്കുൻഗുനിയയും പരിഭ്രാന്തി ഉണ്ടാക്കി... എല്ലാം വാർത്തകൾ സൃഷ്ടിച്ചു.. പക്ഷെ ഈ കൊറോണ ഇപ്പോൾ എവിടെ നിന്ന് വരുന്നു...' എന്നിങ്ങനെ നീളുന്നു ഭജൻ.

ഇതിന് പ‌ുറമെ കൊറോണയെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട വ്യക്തി ശുചിത്വ രീതികളെക്കുറിച്ചും അദ്ദേഹം ഭജനിലൂടെ തന്നെ വിവരിക്കുന്നുണ്ട്. ഏതായാലും കൊറോണ ഭജൻ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.

 
 
 
 
 
 
 
 
 
 
 
 

Jagrata is better than cure 💃🏻🦠💃🏻

A post shared by M A L L I K A D U A (@mallikadua) on Mar 13, 2020 at 11:45pm PDT