Asianet News MalayalamAsianet News Malayalam

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ അഭിജിത് ബാനർജിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അഭിജിത് ബാനർജിക്കൊപ്പം പുരസ്കാരം ലഭിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ എസ്‍തർ ഡുഫ്‍ളോ, മിഖായേൽ ക്രെമർ എന്നിവർക്കും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങൾ അറിയിച്ചു.

narendra modi congratulates abhijit banerjee for nobel prize
Author
Delhi, First Published Oct 14, 2019, 7:46 PM IST

ദില്ലി: സാമ്പത്തിക ശാസ്ത്രത്തിനുള്ള 2019-ലെ നൊബേൽ പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ അഭിജിത് ബാനർജിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയായിരുന്നു അഭിനന്ദനവുമായി മോദി രംഗത്തെത്തിയത്. ദാരിദ്ര്യനിർമാർജനത്തിൽ നിരവധി സംഭാവനകൾ നൽകിയ ആളാണ് അഭിജിത് എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അഭിജിത് ബാനർജിക്കൊപ്പം പുരസ്കാരം ലഭിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ എസ്‍തർ ഡുഫ്‍ളോ, മിഖായേൽ ക്രെമർ എന്നിവർക്കും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങൾ അറിയിച്ചു.

മസാച്യുസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ന‍ോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനും ഗവേഷകനുമാണ് അഭിജിത് ബാനർജി. അഭിജിത് ബാനർജിയുടെ പങ്കാളിയായ എസ്‍തർ ഡുഫ്ളോയും മസാച്യൂസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപികയാണ്. മിഖായേൽ ക്രെമർ ഹാർവാർഡ് സർവകലാശാലാ അധ്യാപകനാണ്.

പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്നിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജൻ എന്ന ഖ്യാതിയും അഭിജിത് ബാനർജിക്ക് സ്വന്തമാണ്.

Read Also: സാമ്പത്തിക ശാസ്ത്ര നൊബേൽ ഇന്ത്യൻ വംശജനായ അഭിജിത് ബാനർജി അടക്കം മൂന്ന് പേർക്ക്

Follow Us:
Download App:
  • android
  • ios