പകൽ പശ്ചിമ ബം​ഗാളിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം രാത്രി 7 മണിക്കാണ് വാരാണസിയിലേക്ക് മോദി എത്തുക.

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയിൽ എത്തും. ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്നുതന്നെ ജനവിധി തേടുമെന്ന് ബിജെപി പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദി വാരാണസിയിലെത്തുന്നത്. പശ്ചിമ ബം​ഗാളിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം രാത്രി 7 മണിക്കാണ് വാരാണസിയിലേക്ക് മോദി എത്തുക. കാശി വിശ്വനാഥ ക്ഷേത്രത്തിൽ മോദി ഇന്ന് ദർശനവും പൂജയും നടത്തും. നാളെ ഉത്തർപ്രദേശിൽ 42,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മോദി നിർവഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുടർച്ചയായി മൂന്നാം തവണയാണ് മോദി വാരാണസിയിൽ നിന്നും ജനവിധി തേടുന്നത്. 

മമതയ്ക്കെതിരെ ബിജെപിയുടെ യോർക്കർ! ബിജെപി സ്ഥാനാർത്ഥിയാകാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെത്തുമെന്ന് അഭ്യൂഹം

YouTube video player