കശ്മീരിൽ ഭീകരാക്രമണത്തിൽ ബിജെപി നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടൽ അറിയിച്ച് ബിജെപി ദേശീയ നേതൃത്വം

ദില്ലി: കശ്മീരിൽ ഭീകരാക്രമണത്തിൽ ബിജെപി നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടൽ അറിയിച്ച് ബിജെപി ദേശീയ നേതൃത്വം. കൊലപാതകങ്ങളിൽ ഞെട്ടലും അതീവ ദുഃഖവുമുണ്ടെന്നാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് ട്വിറ്ററിലൂടെ  പറഞ്ഞു. 

ഭീരുത്വം നിറഞ്ഞ ആക്രമണമെന്ന് ബിജെപി നേതാവ് ജെപി നദ്ദ പ്രതികരിച്ചു.  കശ്മീരിലെ ബന്ദിപ്പോറയിൽ കഴിഞ്ഞ ദിവസം രാത്രി ഭീകരർ നടത്തിയ വെടിവയ്പ്പിൽ ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരി പിതാവ് ബഷീർ അഹമ്മദ്, സഹോദരൻ ഉമർ എന്നിവര്‍ കൊല്ലപ്പെട്ടത്.  

വീടിനു സമീപത്ത് വച്ചാണ് ആക്രമണം നടന്നത്. കേസിൽ ഇവരുടെ ഏട്ട് സ്വകാര്യ സുരക്ഷ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റയിലെടുത്തു. ഇവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് സംശയം.

കഴിഞ്ഞ ദിവസമാണ്  ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ബിജെപി നേതാവിനെ ഭീകരർ വെടിവച്ചു കൊന്നത്. ബന്ദിപ്പോര മുൻ ബിജെപി അധ്യക്ഷൻ വസീം ഭാരിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ പിതാവും സഹോദരനും വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. രാത്രി ഒമ്പത് മണിയോടെ ഇദ്ദേഹത്തിന്റെ കടയുടെ മുന്നിൽ വച്ചാണ് ആക്രമണം നടന്നത്.