ജമ്മു: കശ്മീരിലെ അനന്തനാഗറില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് പീര്‍ തൗക്കീര്‍ അഹമ്മദിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാര്‍ട്ടി യോഗത്തിന് ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു തൗക്കീര്‍ അഹമ്മദിന് നേരെയാണ് തീവ്രവാദികളുടെ ആക്രമണമുണ്ടായത്. 

ആക്രമണത്തില്‍ തൗക്കീര്‍ അഹമ്മദിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ റിയാസ് അഹമ്മദ് ഖാന് വെടിയേല്‍ക്കുകയായിരുന്നു. വയറിന് വെടിയേറ്റ റിയാസിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.