Asianet News MalayalamAsianet News Malayalam

കൊവിഡ് മരണങ്ങൾ നിലവിൽ സ്ഥിരീകരിച്ചതിലും ഇരട്ടിയോളം ? ആരോഗ്യമിഷൻ്റെ കണക്കുകൾ പുറത്ത്

ദേശീയ ആരോഗ്യ മിഷന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.

national health mission records reflect huge hike in national death rate
Author
Delhi, First Published Jul 10, 2021, 7:46 AM IST

ദില്ലി: രാജ്യത്തെ കൊവിഡ് മരണനിരക്ക് ഇപ്പോൾ രേഖപ്പെടുത്തിയതിന്റെ ഇരട്ടിയിലധികം വരുമെന്ന കണക്കുകൾ പുറത്ത്. ദേശീയ ആരോഗ്യ മിഷന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.

2021 ഏപ്രിൽ- മെയ് മാസങ്ങളിലായി രാജ്യത്ത് മരിച്ചത് 8,27,597 പേരെന്നാണ് ആരോഗ്യ മിഷന്റെ കണക്ക്.  കഴിഞ്ഞ മൂന്ന് വർഷത്തിൽ ഇതേ കാലയളവിൽ മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണ കണക്കിൽ നാല് ലക്ഷത്തിലധികം വർധന വന്നുവെന്ന് ആരോഗ്യമിഷൻ്റെ കണക്കുകളിൽ നിന്നും വ്യക്തമാവുന്നു. അസാധാരണ വർധനവിന് കാരണമായത് കൊവിഡ് മരണങ്ങളാണെന്നാണ് നിലവിലെ നിഗമനം. 

രേഖപ്പെടുത്തിയ മരണങ്ങളിൽ ഭൂരിഭാഗവും ഭൂരിഭാഗം മരണങ്ങളും പനിയും ശ്വാസ തടസ്സവും മൂലമെന്നാണ് കണക്കുകളിൽ പറയുന്നത്.  ഏപ്രിൽ- മെയ് മാസങ്ങളിൽ മാത്രം ഇപ്പോഴത്തെ ഔദ്യോഗിക കണക്കനുസരിച്ച് 1,68,927 പേരാണ് മരിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios