രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനെത്തിയ തങ്ങള്‍ക്കുനേരെ ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടെന്ന് എന്‍എച്ച്ആര്‍എം അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജാദവ്പൂരില്‍ നടന്ന ആക്രമണത്തില്‍ 40ഓളം വീടുകള്‍ തകര്‍ന്നതായി കണ്ടെത്തിയെന്ന് കമ്മീഷന്‍ പറഞ്ഞു. 

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ബംഗാളിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷണം നടത്താനെത്തിയ ദേശീയ മനുഷ്യാവകാശ സംഘത്തിന് നേരെ ആക്രമണം. ജാദവ്പൂരില്‍ വച്ചാണ് സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനെത്തിയ തങ്ങള്‍ക്കുനേരെ ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടെന്ന് എന്‍എച്ച്ആര്‍എം അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജാദവ്പൂരില്‍ നടന്ന ആക്രമണത്തില്‍ 40ഓളം വീടുകള്‍ തകര്‍ന്നതായി കണ്ടെത്തിയെന്ന് കമ്മീഷന്‍ പറഞ്ഞു.

Scroll to load tweet…

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിനെത്തിയത്. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണങ്ങളില്‍ മനുഷ്യവകാശം ലംഘിക്കപ്പെട്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. 
രാഷ്ട്രീയ സംഘര്‍ഷം സംബന്ധിച്ച പരാതികള്‍ കേള്‍ക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സമിതിയെ നിയോഗിക്കുകയും ചെയ്തു. ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അന്വേഷണം നടത്തും. നേരിട്ടോ അല്ലാതെയോ അക്രമത്തില്‍ ഇരയായവര്‍ക്ക് പരാതികള്‍ അറിയിക്കാമെന്ന് കമ്മീഷന്‍ അറിയിച്ചു.

പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പലയിടങ്ങളിലും തൃണമൂല്‍-ബിജെപി സംഘര്‍ഷമുണ്ടായത്. അക്രമങ്ങളില്‍ 12 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. പാര്‍ട്ടിപ്രവര്‍ത്തകയെ തൃണമൂല്‍ അനുഭാവികള്‍ കൂട്ടബലാല്‍സംഗം ചെയ്‌തെന്നും ബിജെപി ആരോപിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona