കര്‍വാര്‍: ഇന്ത്യയുടെ ഏക വിമാന വാഹിനി യുദ്ധകപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ തീ പടര്‍ന്ന് നേവല്‍ ഓഫിസര്‍ ലെഫ്. കമാന്‍ഡര്‍ ഡിഎസ് ചൗഹാന്‍ കൊല്ലപ്പെട്ടു. കര്‍വാര്‍ തീരത്തേക്ക് അടുക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥന് പൊള്ളലേറ്റത്.

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തീ നിയന്ത്രണ വിധേയമായെന്നും ഗുരുതരമായ കേടുപാടുകള്‍ ഉണ്ടായില്ലെന്നും നാവിക ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.  തീപിടിത്തമുണ്ടായതിനുള്ള കാരണങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടു. 
2014ല്‍ റഷ്യയില്‍നിന്ന് വാങ്ങിയ 230 കോടി ഡോളറിനാണ് ഇന്ത്യ ഐഎന്‍എസ് വിക്രമാദിത്യ വാങ്ങിയത്. ഇന്ത്യന്‍ നേവിയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലായ വിക്രമാദിത്യക്ക് 284 മീറ്റര്‍ നീളവും 60 മീറ്റര്‍ ഉയരവുമുണ്ട്.