മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച 15 ദിവസത്തെ പ്രത്യേക ശുചിത്വ യജ്ഞത്തിന്‍റെ ഭാഗമായി നിരവധി എൻ സി സി കേഡറ്റുകളാണ് പ്രയാഗ്‍രാജിൽ എത്തിയിട്ടുള്ളത്.
ലഖ്നൗ: ജനുവരി 13 ന് തുടങ്ങി ഫെബ്രുവരി 26 ന് അവസാനിച്ച മഹാ കുംഭ മേള വൻ വിജയമായിരുന്നു. ലോകത്തിന്‍റെ വിവിധ മേഖലകളിൽ നിന്നെത്തിയ വൻ ഭക്തജനപ്രവാഹത്താൽ പ്രയാഗ്‌രാജിലെ സംഗമ തീരം ഭക്തസാന്ദ്രമായിരുന്നു. മഹാകുംഭ മേളയുടെ വൻ വിജയത്തിന് പിന്നാലെ പ്രയാഗ്‍രാജ് മനോഹരമാക്കാനുള്ള ശുചിത്വ യജ്ഞം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ എൻ സി സി കേഡറ്റുകൾ പ്രയാഗ്‍രാജ് ശുചിത്വ യജ്ഞത്തിന്‍റെ ഭാഗമാകാൻ കൂട്ടത്തോടെ അണിനിരക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച 15 ദിവസത്തെ പ്രത്യേക ശുചിത്വ യജ്ഞത്തിന്‍റെ ഭാഗമായി നിരവധി എൻ സി സി കേഡറ്റുകളാണ് പ്രയാഗ്‍രാജിൽ എത്തിയിട്ടുള്ളത്.
സിവിൽ ഡിഫൻസും വിവിധ സാമൂഹിക സംഘടനകളും ശുചീകരണ യജ്ഞത്തിൽ പങ്കുചേരും. 15 ദിവസത്തെ പ്രത്യേക ശുചീകരണ യജ്ഞമാണ് മഹാകുംഭ മേള മേഖലയിൽ നടക്കുന്നത്. യു പിയിലെ എൻ സി സി കേഡറ്റുകൾ തിങ്കളാഴ്ച നടന്ന ശുചിത്വ യജ്ഞത്തിൽ സജീവമായി പങ്കെടുത്തു. വരും ദിവസങ്ങളിൽ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും വിവിധ സാമൂഹിക സംഘടനകളും മഹാകുംഭ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും.
വിശ്വാസത്തിൻ്റെ മഹോത്സവമായ മഹാകുംഭ മേള സമാപിച്ച ശേഷവും പ്രയാഗ്‌രാജിലേക്കുള്ള ഭക്തരുടെ ഒഴുക്ക് തുടരുകയാണ്. പുണ്യസ്നാനം നടത്തുന്ന തീർഥാടകർക്കായി ഇവിടം വൃത്തിയുള്ളതും നന്നായി പരിപാലിക്കപ്പെടുന്നതും ഉറപ്പാക്കാൻ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് ഓഫീസർ ആകാൻക്ഷ റാണയുടെ നേതൃത്വത്തിലാണ് പ്രത്യേക ശുചീകരണ യജ്ഞം നടത്തുന്നത്. യു പി എൻ സി സിയിലെ 30 കേഡറ്റുകളാണ് തിങ്കളാഴ്ച ശുചീകരണ കാമ്പയിനിൽ സജീവമായി പങ്കെടുത്തത്.
ഫെയർ ഏരിയയിലെ സെക്ടർ-21ൽ നടന്നുകൊണ്ടിരിക്കുന്ന ശുചിത്വ പരിപാടിക്ക് തൻ്റെ ബറ്റാലിയൻ സംഭാവന നൽകിയതായി യു പി എൻ സി സിയിലെ നായിബ് സുബേദാർ ഗുരുബച്ചൻ സിംഗ് പറഞ്ഞു. വരും ദിവസങ്ങളിലും എൻ സി സി കേഡറ്റുകളുടെ പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ സെക്ടർ മെഡിക്കൽ ഓഫീസർ ഡോ. മഹേന്ദ്ര ത്രിപാഠി, ഡെപ്യൂട്ടി ഫെയർ ഓഫീസർ ശുഭം ശ്രീവാസ്തവ എന്നിവരും പങ്കെടുത്തു.
