മുംബൈ: മഹാരാഷ്ട്രയിൽ എൻസിപിക്ക് തിരിച്ചടി. എൻസിപിയുടെ നാല് ലോകസഭാ എംപിമാരിൽ ഒരാൾ രാജിവച്ചു. സത്തേരിയിലെ എംപിയായ ഉദയൻ രാജ് ഭോസ്‍ലെ രാജിവച്ചത്. ഭോസ്‍ലെ ഇന്ന് ബിജെപിയിൽ ചേരും. ഭോസ്‍ലെ ലോക്സഭാ സ്പീക്കർ ഓം ബ‍ിർലയെ കണ്ട് രാജിക്കത്ത് നൽകി. 

നേരത്തെ തന്നെ ഭോസ്‍ലെ ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ഇക്കാര്യം സ്ഥിരീകരിച്ച് ഭോസ്‍ലെ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരിക്കും ഭോസ്‍ലെയുടെ ബിജെപി പ്രവേശം.