എന്‍ സി പി എംഎല്‍എയായിരുന്ന രമേശ് കദം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായായാണ് ഇക്കുറി മത്സരിക്കുന്നത്

മുംബൈ: എന്‍ സി പി നേതാവായിരുന്ന രമേശ് കദമില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷങ്ങള്‍ പിടിച്ചെടുത്തു. അനധികൃതമായി സൂക്ഷിച്ചിരുന്ന 53.46 ലക്ഷമാണ് കമ്മീഷന്‍ കണ്ടെത്തിയത്. താനെ പൊലീസിന്‍റെയും ഇലക്ഷന്‍ കമ്മീഷന്‍റെയും സംയുക്ത ടീം രമേശിന്‍റെ ഫ്ലാറ്റ് റെയിഡ് ചെയ്താണ് പണം പിടിച്ചെടുത്തത്. അനധികൃത പണം കണ്ടെത്തിയതിനെതുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

എന്‍ സി പി എംഎല്‍എയായിരുന്ന രമേശ് കദം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായായാണ് ഇക്കുറി മത്സരിക്കുന്നത്. രണ്ടായിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. ഒക്ടോബര്‍ ഇരുപത്തിനയൊന്നിനാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് നടക്കുക.