Asianet News MalayalamAsianet News Malayalam

വിമാനത്തില്‍ എന്‍സിപി എംപിക്ക് നല്‍കിയ ആഹാരത്തില്‍ മുട്ടത്തോട്; കാറ്ററിംഗ് കമ്പനിക്ക് പിഴ

ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പിഴ ചുമത്താന്‍ തീരുമാനിച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.

NCP MP Gets Egg Shells In Omelette Served in Air India Flight
Author
Delhi, First Published Oct 8, 2019, 9:08 AM IST

ദില്ലി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന എന്‍സിപി എംപിക്ക് നല്‍കിയ ഭക്ഷണത്തില്‍ മുട്ടത്തോട്. എംപിയുടെ പരാതിയില്‍ ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് കമ്പനിക്ക് എയര്‍ ഇന്ത്യ പിഴ ചുമത്തി. പൂനെ - ദില്ലി വിമാനത്തിലാണ് എന്‍സിപി നേതാവ് യാത്ര ചെയ്തിരുന്നത്. 

വന്ദന ചവാന് നല്‍കിയ ഓംലറ്റിലാണ് മുട്ടത്തോട് കണ്ടത്. മോശം ഭക്ഷണമെന്ന് എയര്‍ ഇന്ത്യക്ക്  വന്ദന ഞായറാഴ്ച പരാതി നല്‍കി. ദില്ലിയില്‍ നിന്ന് പൂനെയിലേക്ക് യാത്ര ചെയ്യുകയായിരുന്നു വന്ദന. സംഭവം ഗൗരവമായെടുത്ത എയര്‍ ഇന്ത്യ ഉടന്‍ തന്നെ പിഴ ചുമത്തി. വിമാനത്തില്‍ അന്ന് നല്‍കിയ മുഴുവന്‍ ആഹാരത്തിന്‍റെയും തുകയും ഹാന്‍റ്ലിംഗ് ചാര്‍ജുമടക്കമാണ് എയര്‍ ഇന്ത്യ പിഴ ചുമത്തിയത്. 

ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പിഴ ചുമത്താന്‍ തീരുമാനിച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വന്ദന സംഭവം പുറംലോകത്തെ അറിയിച്ചിരുന്നു. ''  തനിക്ക് നല്‍കിയ ഓംലറ്റില്‍ മുട്ടത്തോട് ഉണ്ടായിരുന്നു. ഉരുളക്കിഴങ്ങ് കേടുവന്നിരുന്നു. ബീന്‍സ് വെന്തിരുന്നില്ല'' വന്ദന കുറിച്ചു. 

Follow Us:
Download App:
  • android
  • ios