അവർ എന്റെ സഹോദരിയെ പോലെയാണ്. കഴിഞ്ഞ ദിവസം നടന്ന പ്രശ്നങ്ങൾക്ക് ഞാൻ മാപ്പ് പറയുകയാണെന്നും തവാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അഹമ്മദാബാദ്: തന്നെ മർദ്ദിച്ച ബിജെപി എംഎൽഎയുടെ കൈയ്യിൽ രാഖി കെട്ടി യുവതി. ജലക്ഷാമത്തിന് പരാതി പറയാനെത്തിയ വനിതാ വാര്‍ഡ് മെമ്പറെ ബിജെപി എംഎല്‍എ ബല്‍റാം തവാനി കഴിഞ്ഞ ദിവസമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ എംഎൽഎയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ യുവതിക്കൊപ്പം എംഎല്‍എ മാധ്യമങ്ങളെ കണ്ടു. കൂടാതെ യുവതി തവാനിയുടെ കൈയ്യിൽ രാഖി കെട്ടിക്കൊടുക്കുകയും ചെയ്തു. 

അവർ എന്റെ സഹോദരിയെ പോലെയാണ്. കഴിഞ്ഞ ദിവസം നടന്ന പ്രശ്നങ്ങൾക്ക് ഞാൻ മാപ്പ് പറയുകയാണെന്നും തവാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. നമ്മൾ തമ്മിലുള്ള തെറ്റിദ്ധാരണകൾ പറഞ്ഞ് ഒത്തുതീർപ്പാക്കിയിട്ടുണ്ട്. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അവരെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുവെന്നും തവാനി കൂട്ടിച്ചേർത്തു.

Scroll to load tweet…

ഞായറാഴ്ചയാണ് ജലക്ഷാമത്തിന് പരാതി നല്‍കാന്‍ എത്തിയ എന്‍സിപി അംഗം കൂടിയായ നിതു തേജസ്വിനിയെ തവാനി ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യാമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രദേശത്ത് ജലക്ഷാമമുണ്ടെന്ന പരാതിയുമായാണ് നിതു ബല്‍റാം തവാനിയുടെ ഓഫീസിലെത്തിത്. ക്ഷുഭിതനായ എംഎല്‍എ യുവതിയെ ഓഫീസിന് പുറത്ത് വച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തടയാന്‍ എത്തിയ യുവതിയുടെ ഭര്‍ത്താവിനെയും എംഎല്‍എയും അനുയായികളും ചേര്‍ന്ന് ആക്രമിക്കുകയും ചെയ്തു. അടികൊണ്ട് നിലത്ത് വീണ യുവതി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എംഎല്‍എ ഇവരെ ചവിട്ടി വീഴ്ത്തുകയും ചെയ്തിരുന്നു.