Asianet News MalayalamAsianet News Malayalam

മിറാഷിന്‍റെ വരവ് കണ്ട് പാക് എഫ് 16 പിന്‍വാങ്ങിയതിന് കാരണം

മിറാഷ് യുദ്ധവിമാനത്തിന്റെ കാര്യക്ഷമതയെ ന്യൂസ് അവറില്‍ വിശദീകരിക്കുകയാണ് വ്യോമസേനാ മുന്‍ ഉദ്യോഗസ്ഥനായ എസ്.കെ.ജെ നായര്‍.
 

ndia Strikes Pakistan: Pak Scrambled F16 To Retaliate But Balked At Indian Formation Size
Author
Kerala, First Published Feb 26, 2019, 10:09 PM IST

തിരുവനന്തപുരം: ഇന്ത്യയുടെ മിറാഷ് യുദ്ധവിമാനം നിയന്ത്രണ രേഖ മറികടന്നാണ് ശക്തമായ വ്യോമാക്രമണം നടത്തിയത്. മിറാഷ് യുദ്ധവിമാനത്തിന്റെ കാര്യക്ഷമതയെ ന്യൂസ് അവറില്‍ വിശദീകരിക്കുകയാണ് വ്യോമസേനാ മുന്‍ ഉദ്യോഗസ്ഥനായ എസ്.കെ.ജെ നായര്‍.

കൃത്യമായി ലക്ഷ്യത്തെക്കുറിച്ചുള്ള അറിവ്, മികച്ച പൈലറ്റുമാര്‍, ഒപ്പം മികച്ച ഫ്ലൈറ്റ് എന്നിവയാണ് ഈ ആക്രമണത്തെ സാധ്യമാക്കിയത്. മിറാഷിനെ കണ്ടതോടെ പാകിസ്ഥാന്‍ ഭാഗത്ത് നിന്നും എത്തിയ എഫ്16ന്‍ എതിര്‍പ്പിന് വന്നെങ്കിലും അത് മടങ്ങിയെന്നതില്‍ ഇന്ത്യയ്ക്ക് ഈ ആക്രമണ സമയത്ത് വിമാനങ്ങളുടെ എണ്ണത്തില്‍ മുന്‍തൂക്കം ഉണ്ടായിരുന്നു. മാത്രവുമല്ല എഫ് 16നെക്കാള്‍ മികച്ച ഒരു ഫൈറ്റര്‍ ജെറ്റാണ് മിറാഷ് 2000.

"

ഇതിനൊപ്പം തന്‍റെ ഭാഗം മുന്‍ കരസേന ഉപമേധാവി ലെഫ്.ജനറല്‍ ശരത് ചന്ദ്ര മിറാഷിനൊപ്പം സുഖോയി ഉണ്ടായിരുന്നു എന്നാണ് വിവരം എന്നും. സുഖോയിയുടെ സാന്നിധ്യമായിരിക്കാം പാകിസ്ഥാനെ ഒരു പെട്ടെന്നുള്ള തിരിച്ചടിയില്‍ നിന്നും പിന്‍തിരിപ്പിച്ചത് എന്ന് ന്യൂസ് അവറില്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios