മുംബൈ: മഹാരാഷ്ട്ര കർണാടക അതിർത്തി ജില്ലകളിൽ കനത്ത മഴ തുടരുന്നു.ദേശീയ ദുരന്ത നിവാരണ സേന ഇന്നലെ പ്രളയ സമാന സാഹചര്യം നേരിടുന്ന കോലാപൂർ,സാംഗ്ലി എന്നിവടങ്ങളിൽ നിന്നായി അയ്യായിരത്തോളം പേരെ രക്ഷപ്പെടുത്തി.മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി ഭക്ഷണവും വെള്ളവും എത്തിക്കാൻ കൂടുതൽ വിമാനങ്ങൾ പൂനയിൽ നിന്നും പുറപ്പെടും എന്ന് സൈന്യം അറിയിച്ചു.

കോലാപൂരിലേക്ക് ഭക്ഷണമെത്തിക്കാൻ പ്രത്യേക സർവ്വീസുകൾ നടത്തുമെന്ന് സൗത്ത് വെസ്റ്റേൺ റയിൽവേയും അറിയിച്ചു.എക്സ്പ്രസ് ട്രെയിനുകൾക്ക് കർണാടകയിലെ റായിഭാഗിലും ഉഗർകുർദിലും മൂന്നു ദിവസത്തേക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.