ഹൈക്കോടതി ജഡ്ജിമാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടി അശോക ഹോട്ടലിൽ മുറി ഒരുക്കണമെന്ന് കോടതി നിർദേശിച്ചിട്ടില്ല. 

ദില്ലി: കൊവിഡ് പ്രതിരോധത്തിൽ ദില്ലി സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കാര്യങ്ങൾ കൃത്യമായി നടപ്പാക്കാൻ ആകുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിനോട് ഏറ്റെടുക്കാൻ ആവശ്യപ്പെടാം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹൈക്കോടതി ജഡ്ജിമാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടി അശോക ഹോട്ടലിൽ മുറി ഒരുക്കണമെന്ന് കോടതി നിർദേശിച്ചിട്ടില്ല. ഓഫീസിലിരുന്ന് നടപ്പാക്കാനാകാത്ത കാര്യങ്ങൾ ഉത്തരവിട്ട് കോവിഡിനെതിരായ യുദ്ധം ജയിക്കാൻ ആകില്ലെന്നും കോടതി പറഞ്ഞു. 

കൊവിഡ് നേരിടുന്നതിൽ യുപി സർക്കാർ അലംഭാവം കാണിച്ചുവെന്ന് അലഹബാദ് ഹൈക്കോടതിയും വിമർശിച്ചു. കൊറോണയുടെ പ്രേതം ഉത്തർപ്രദേശിലെ റോഡുകളിലൂടെയും നഗരങ്ങളിലൂടെയും മാർച്ച് ചെയ്യുകയാണെന്നും കോടതി കുറ്റപ്പെടുത്തി.