ചെന്നൈ: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. തമിഴ്‌നാട്ടിലെ അരിയലൂര്‍ ജില്ലയിലാണ് സംഭവം. നീറ്റ് പരീക്ഷ ഞായറാഴ്ച നടക്കാന്‍ പോകുന്നതോര്‍ത്ത് മാനസ്സിക സമ്മര്‍ദ്ദത്തിലായിരുന്നു മരിച്ച വിദ്യാര്‍ത്ഥിയെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. 

19 കാരനായ വിഘ്‌നേഷാണ് ബുധനാഴ്ച ആത്മഹത്യ ചെയ്തത്. ഗ്രാമത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ വിഘ്‌നേഷിനെ കണ്ടെത്തുകയായിരുന്നു. ചെന്നൈയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്. 

ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വിഘ്‌നേഷിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തായിരുന്നുവെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. നേരത്തേ നടന്ന നീറ്റ് പരീക്ഷയില്‍ വിഘ്‌നേഷ് പരാജയപ്പെട്ടിരുന്നു. 

വിഘ്‌നേഷിന്റെ ആത്മഹത്യയില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ രംഗത്തെത്തി. '' എന്നാണ് ഒരു ദയയുമില്ലാത്ത ഈ കേന്ദ്രസര്‍ക്കാര്‍ നീറ്റ് അവസാനിപ്പിക്കു.  ഇനിയും എത്ര പേരുടെ ജീവന്‍ നമുക്ക് നഷ്ടമാകും?'' - സ്റ്റാലിന്‍ ചോദിച്ചു.