ഇന്നലെ നടന്ന ഐടിഒ സംഘർഷത്തിൽ ഡോക്ടർമാർക്കെതിരെ ദില്ലി പൊലീസ് കേസ് എടുത്തിരുന്നു. പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പ് ചുമത്തിയാണ് കേസ്
ദില്ലി: നീറ്റ് കൗൺസിലിങ് (neet counselling)വൈകുന്നതുമായി ബന്ധപ്പെട്ട പ്രശ്നം രൂക്ഷമാവുകയാണ്. ഇന്നുമുതൽ പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളിലെ റെസിഡൻറ് ഡോക്ടർമാരുടെ (resident doctors)സംഘടനകൾ രംഗത്തെത്തി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അഹമ്മദാബാദ്, ഭോപ്പാൽ, ഛണ്ഡിഗഡ് എന്നിവിടങ്ങളിലെ ഡോക്ടർമാരും കർണാടകത്തിലെ റെസിഡൻ്റ് ഡോക്ടർമാരും രംഗത്തെത്തി. ഇന്ന് മുതൽ സമരത്തിന് ദില്ലി എംയിസിലെ റസിഡൻറ് ഡോക്ടർമാരും ഉണ്ടാകും . ഇന്ന് ഫ്ദർജംഗ് ആശുപത്രിയിൽ വമ്പൻ പ്രതിഷേധം നടത്തുമെന്ന് ഫോർഡാ അറിയിച്ചു. ഡോക്ടർമാർക്ക് എതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് തീരുമാനം.
ഇന്നലെ നടന്ന ഐടിഒ സംഘർഷത്തിൽ ഡോക്ടർമാർക്കെതിരെ ദില്ലി പൊലീസ് കേസ് എടുത്തിരുന്നു. പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പ് ചുമത്തിയാണ് കേസ് . സംഘർഷത്തിൽ ഏഴ് പൊലീസുകാർക്ക് പരിക്കേറ്റെന്ന് ദില്ലി പൊലീസ് പറയുന്നു
ഡ്യൂട്ടി ബഹിഷ്ക്കരിച്ചാണ് റസിഡന്റ് ഡോക്ടർമാരുടെ സമരം. 24 മണിക്കൂറിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നാളെ മുതൽ എംയിസിലും അത്യാഹിത വിഭാഗം ഒഴികെ എല്ലാ സേവനങ്ങളും ബഹിഷ്ക്കരിക്കാനാണ് തീരുമാനം
