മധുര: നീറ്റ് പരീക്ഷാപ്പേടിയിൽ തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മധുര സ്വദേശി ജ്യോതി ദുർഗ്ഗയാണ് ആത്മഹത്യ ചെയതത്.  മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. പ്രവേശന പരീക്ഷ വിജയിക്കുമോ എന്ന് ഉറപ്പിലാത്തതിനാൽ മരിക്കുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പ്. 

നീറ്റ് പരീക്ഷാ ആശങ്കയിൽ ഒരാഴ്ചയ്ക്കിടെ മൂന്ന് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. പ്ലസ് ടു പരീക്ഷയ്ക്ക് ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളാണ് ഇവർ. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം മെഡിക്കൽ പ്രവേശനം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 

നീതി വേണമെന്ന് ആവശ്യപ്പെട്ട്   ജ്യോതിയുടെ ബന്ധുക്കളും നാട്ടുകാരും മധുരയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. സാമ്പത്തികമായി പിന്നാക്കം നൽക്കുന്ന കുട്ടികൾക്ക് പ്രവേശന പരീക്ഷയ്ക്കായി പരിശീലനം നടത്താൻ കഴിയുന്നില്ലെന്നും, നീറ്റ് റദ്ദാക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.