നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ അറസ്റ്റിലായ പ്രതിക്കും പുന:പരീക്ഷ എഴുതാം. ഗുരുഗ്രാം സ്വദേശി യഷ് യാദവിനാണ് ദില്ലി കോടതി നീറ്റ് എഴുതാൻ അനുമതി നൽകിയത്. പൊലീസ് കസ്റ്റഡിയിൽ പരീക്ഷയെഴുതാം.

ദില്ലി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ അറസ്റ്റിലായ പ്രതിക്കും പുന:പരീക്ഷ എഴുതാം. ദില്ലി കോടതിയാണ് പ്രതിക്ക് നീറ്റ് എഴുതാൻ അനുമതി നൽകിയത്. ഗുരുഗ്രാം സ്വദേശി യഷ് യാദവിനാണ് അനുമതി ലഭിച്ചത്. പൊലീസ് കസ്റ്റഡിയിൽ പരീക്ഷയെഴുതാം. വിദ്യാഭ്യാസം മൗലിക അവകാശമാണ് എന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്. നീറ്റ് പുന:പരീക്ഷ എഴുതാൻ യഷ് യാദവ് ഇടക്കാല ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. ജൂൺ 21ലെ പരീക്ഷ എഴുതാൻ അനുവാദം വേണമെന്നും പഠനത്തിനായുള്ള പുസ്തകങ്ങൾ ജയിലിൽ ലഭ്യമാക്കണമെന്നുമായിരുന്നു ആവശ്യം. റദ്ദ് ചെയ്ത നീറ്റ് പരീക്ഷ യഷും എഴുതിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News