Asianet News MalayalamAsianet News Malayalam

നേപ്പാളിൽ വീണ്ടും ഭൂചലനം, പ്രകമ്പനം ദില്ലിയിലും അനുഭവപ്പെട്ടു; 5.6 തീവ്രത രേഖപ്പെടുത്തി

തുടർച്ചയായി ഭൂകമ്പങ്ങൾ ഉണ്ടാകുന്നത് ജനത്തെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്

Nepal earthquake 5.6 magnitude tremor felt in Delhi kgn
Author
First Published Nov 6, 2023, 4:56 PM IST

ദില്ലി: ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിൽ വീണ്ടും ഭൂചലനം. ഇതിന്റെ പ്രകമ്പനം ദില്ലിയടക്കം ഉത്തരേന്ത്യയിലെ പല ഭാഗത്തും അനുഭവപ്പെട്ടതായാണ് വിവരം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് ഉണ്ടായത്. തുടർച്ചയായി ഭൂകമ്പങ്ങൾ ഉണ്ടാകുന്നത് ജനത്തെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടത്. കാഠ്‌മണ്ടുവിൽ നിന്ന് 550 കിലോമീറ്റർ അകലെയുള്ള ജജർകോട് ജില്ലയിലെ രമിദണ്ട എന്ന സ്ഥലമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇന്ന് വൈകിട്ട് 4.16 നായിരുന്നു സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios