Asianet News MalayalamAsianet News Malayalam

ദേ വരുന്നു 'തരൂരോസറസ്', വാക്കുകളുടെ പേടി കളയാൻ ഒറ്റമൂലിയുമായി ഒരു തരൂർപ്പുസ്തകം!

'ഹിപ്പോപ്പൊട്ടോമോൺസ്ട്രോസസ്‍ക്വിപെഡാലിയോഫോബിയ', 'ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷൻ', എന്നൊക്കെയുള്ള വാക്കു കേൾക്കുമ്പഴേ ഓടി രക്ഷപ്പെടുന്നവരാണോ നിങ്ങൾ. ദാ, നിങ്ങൾക്കൊരു ഒറ്റമൂലി..

new book release by shahsi tharoor named tharoorosaurus
Author
Thiruvananthapuram, First Published Aug 7, 2020, 8:13 AM IST

ദില്ലി/ തിരുവനന്തപുരം: 'നാക്കുളുക്കുമോ, വഴങ്ങുമോ' എന്നൊക്കെയുള്ള ഓരോ ഭാഷാരസങ്ങളുമായാണ് ശശി തരൂർ എംപിയുടെ ഓരോ പുസ്തകട്വീറ്റുകളും വരിക. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള 'The Paradoxical Prime Minister' എന്ന പുസ്തകം വരുന്നുവെന്ന് മൂപ്പർ പറഞ്ഞത്, ഇത് വെറുമൊരു floccinaucinihilipilification അല്ലെന്നാണ്. ഇത് കണ്ട ട്വിറ്ററാറ്റിയും ട്രോളൻമാരും ദേണ്ടേ ഇത് പോലെ ഇരുന്ന് കരഞ്ഞു. ട്രോളണമെങ്കിൽ ആദ്യം ഇത് വായിക്കണ്ടേ?

Download Plain Memes - slaim kumar melcow [Movie Dialogue]

floccinaucinihilipilification എന്നാൽ വിലയില്ലാത്തതായി ഒന്നിനെ കണക്കാക്കുക എന്നാണർത്ഥം. (ഗൂഗിൾ ഉണ്ടായിപ്പോയി, ഇല്ലേൽ കാണാമായിരുന്നു)

രണ്ടാം ദിവസം മൂപ്പർ വന്ന് ആദ്യത്തെ ദിവസം ഇങ്ങനെയൊരോ വാക്കും കൊണ്ടുവന്നതിന് മാപ്പ് പറഞ്ഞു. അതിങ്ങനെ: സോറി ട്ടോ, ഇന്നലത്തെ എന്‍റെ ട്വീറ്റൊരു hippopotomonstrosesquipedaliophobia മഹാമാരി വരുത്തി വച്ചതിന്...

ഇത് കണ്ടവരൊക്കെ ഏതാണ്ട് ഈ അവസ്ഥയിലായി. 

Amar Akbar Anthony Plain Meme of Saju Navodaya Screenshots, Meme ...

hippopotomonstrosesquipedaliophobia എന്നാൽ വലിയ വാക്കുകളോടുള്ള പേടി എന്നാണർത്ഥമത്രെ. 

ഇമ്മാതിരി വാക്കൊക്കെ വച്ചാൽ ആര് വായിക്കാനാണ് പുസ്തകം? അപ്പോൾ തരൂർ പറഞ്ഞു. ''പേടിക്കണ്ടാ, എന്‍റെ മോദിയെക്കുറിച്ചുള്ള പുസ്തകത്തിൽ Paradoxical എന്നതിനേക്കാൾ വല്യ ഒറ്റ വാക്കില്ലാ, ധൈര്യമായി വാങ്ങി വായിച്ചോളൂ'', എന്ന്. 

സൂപ്പർഹിറ്റായ ഈ പുസ്തകങ്ങൾക്കെല്ലാം ശേഷം, ശശി തരൂർ എംപി പുതിയ പുസ്തകവുമായി വരികയാണ്. Are you ready to say good bye to your hippopotomonstrosesquipedaliophobia? 'വാക്കുകളോടുള്ള ഭയത്തോട് ഗുഡ് ബൈ പറയാൻ തയ്യാറാണോ' എന്നാണ് ചോദ്യം. അങ്ങനെ ചോദിച്ചാൽ, ആർക്കാണ് അതിഷ്ടമല്ലാത്തത് അല്ലേ?

'തരൂരോസറസ്', എന്നാണ് പുതിയ പുസ്തകത്തിന്‍റെ പേര്. ദിനോസറിന്‍റെ പേരക്കുട്ടിയൊന്നുമല്ല, അതാരെയും തിന്നുകയുമില്ല. പകരം നമ്മളെ രസമുള്ള കുറേ ഇംഗ്ലീഷ് വാക്കുകൾ പഠിപ്പിച്ചുതരും. അപൂർവമായി ഉപയോഗിക്കപ്പെടുന്ന, കൗതുകമുള്ള 53 ഇംഗ്ലീഷ് വാക്കുകൾ. 

ഒരോ വാക്കിന്‍റേയും അ‍ർത്ഥം, ഉപയോഗം, വാക്കിനു പിന്നിലെ ചരിത്രകഥ, സംഭവങ്ങൾ - ഇതൊക്കെ പുസ്തകത്തിലുണ്ടാകും. 

എന്തുകൊണ്ട് 53 വാക്ക്. വ‍ർഷത്തിൽ ആകെ 52 ആഴ്ചകൾ. ഓരോ ആഴ്ചയ്ക്കും ഒരു വാക്കു വീതം. (പഠിക്കാനും മനസ്സിലാക്കാനുമുള്ള എളുപ്പത്തിനാകും!) അപ്പോൾ 53? അത് അതിവ‍ർഷത്തിനുള്ള തരൂരിന്‍റെ സമ്മാനം.

ഈ വ‍ർഷം സെപ്തംബര്‍ ആദ്യ വാരത്തിൽ തന്നെ പുസ്തകം പുറത്തിറങ്ങും. പെൻഗ്വിൻ ഇന്ത്യ ആണ് പ്രസാധക‍ർ. ആമസോണിൽ പുസ്തകത്തിന്‍റെ പ്രീ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. അപ്പോ hippopotomonstrosesquipedaliophobia ഒക്കെ അങ്ങ് മാറട്ടെ. വേഗം ബുക്ക് ചെയ്യാം!

Follow Us:
Download App:
  • android
  • ios