ലഖ്നൗ: അഴുക്കുചാലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശുവിന് രക്ഷകരായി ഉത്തര്‍പ്രദേശ് പൊലീസ്. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ബദായൂണിലെ പൊലീസുകാര്‍  രക്ഷപ്പെടുത്തിയത്. കാല്‍നടയാത്രക്കാരിലൊരാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. 

അഴുക്കുചാലിന് അടുത്തായി ചെളിയും മണ്ണും പുരണ്ട നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. സ്ഥലത്ത് എത്തിയ പൊലീസ് കുഞ്ഞിനെ ഉടന്‍ തന്നെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. കുഞ്ഞിനെ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. ബദായൂണ്‍ പൊലീസാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയതിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.