Asianet News MalayalamAsianet News Malayalam

നിരവധി സവിശേഷതകളോട് കൂടിയ പുതിയ ഒരു രൂപ നോട്ടുകൾ വരുന്നു

നിരവധി സവിശേഷതകളും പ്രത്യേകതകളും ഉൾപ്പെടുത്തിയാണ് പുതിയ നോട്ട് വരുന്നത്. പുതിയ നോട്ടിൽ ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നതിനു മുകളിൽ ഭാരത് സർക്കാർ എന്നുകൂടി ചേർത്തിട്ടുണ്ട്. 

new one rupee not coming
Author
Delhi, First Published Feb 11, 2020, 9:15 AM IST

ദില്ലി: ഇന്ത്യൻ സർക്കാർ ഒരു രൂപയുടെ പുതിയ മാതൃകയിലുള്ള നോട്ടുകൾ ഉടൻ തന്നെ പുറത്തിറക്കും. കേന്ദ്ര ധനസെക്രട്ടറി അതാനു ചക്രബർത്തിയുടെ ഒപ്പോടുകൂടിയ നോട്ടിന് പിങ്കും പച്ചയും ചേർന്ന നിറമാണുള്ളത്. റിസർവ്വ് ബാങ്കാണ് മറ്റ് നോട്ടുകൾ അച്ചടിച്ച് പുറത്തിറക്കുന്നത്. എന്നാൽ പുതിയ ഒരു രൂപാ നാണയത്തിന്റെ മാതൃകയും രൂപയുടെ ചിഹ്നവും ഉൾപ്പെടുത്തിയുള്ള നോട്ടുകൾ കേന്ദ്ര ധനമന്ത്രാലയമാണ് പുറത്തിറക്കുന്നത്.

നിരവധി സവിശേഷതകളും പ്രത്യേകതകളും ഉൾപ്പെടുത്തിയാണ് പുതിയ നോട്ട് വരുന്നത്. പുതിയ നോട്ടിൽ ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നതിനു മുകളിൽ ഭാരത് സർക്കാർ എന്നുകൂടി ചേർത്തിട്ടുണ്ട്. ധനസെക്രട്ടറിയുടെ ഒപ്പ് ഇംഗ്ലീഷിലും ഹിന്ദിയിലുമുണ്ടാകും. 2020-ൽ പുറത്തിറങ്ങിയ ഒരു രൂപാ നാണയത്തിന്റെ മാതൃകയാണ് ചേർത്തിട്ടുള്ളത്. വലതുവശത്ത് താഴെ ഇടതുനിന്ന് വലത്തേക്ക് വലുപ്പം കൂടിവരുന്ന രീതിയിലാണ് നമ്പർ ചേർത്തിരിക്കുന്നത്. ആദ്യത്തെ മൂന്ന് അക്കങ്ങൾ ഒരേ വലുപ്പത്തിലായിരിക്കും. കാർഷികരംഗത്തെ മുന്നേറ്റം ചൂണ്ടിക്കാണിക്കുന്നതിന് വേണ്ടി പിൻവശത്ത് രൂപയുടെ ചിഹ്നത്തിന് ധാന്യങ്ങൾകൊണ്ടുള്ള രൂപഘടന ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ 15 ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്. പിങ്ക്, പച്ച കളറുകൾക്ക് മുൻതൂക്കം നൽകി തയ്യാറാക്കിയിരിക്കുന്ന നോട്ടിന് വലുപ്പം 9.7x6.3 ആയിരിക്കും. 
 

Follow Us:
Download App:
  • android
  • ios