Asianet News MalayalamAsianet News Malayalam

അയോധ്യ പ്രതിഷ്ഠയുടെ തത്സമയ സംപ്രേഷണം വിലക്കിയെന്ന് വാർത്ത; പത്ര ഉടമയ്ക്കും എഡിറ്റർക്കുമെതിരെ കേസ്

പത്രത്തിന്റെ ഉടമയ്ക്കും എഡിറ്റർക്കുമെതിരെയാണ് മധുര സിറ്റി പൊലീസ് കേസെടുത്തത്. മത വിഭാഗങ്ങൾക്കിടയിൽ വൈരം വളർത്താനും സാമുദായിക സ്പർധ ഉണ്ടാക്കാനും ശ്രമിച്ചെന്നാണ് എഫ്ഐആറിലുള്ളത്.

 News that live telecast of Ayodhya shrine has been banned; Case against newspaper owner and editor FVV
Author
First Published Jan 25, 2024, 9:36 AM IST

ചെന്നൈ: അയോധ്യ ക്ഷേത്ര പ്രതിഷ്ഠയുടെ തത്സമയം സംപ്രേഷണം തമിഴ്നാട് സർക്കാർ വിലക്കിയെന്ന് വാർത്ത നൽകിയ ദിനമലർ 
പത്രത്തിനെതിരെ കേസെടുത്തു. പത്രത്തിന്റെ ഉടമയ്ക്കും എഡിറ്റർക്കുമെതിരെയാണ് മധുര സിറ്റി പൊലീസ് കേസെടുത്തത്. മത വിഭാഗങ്ങൾക്കിടയിൽ വൈരം വളർത്താനും സാമുദായിക സ്പർധ ഉണ്ടാക്കാനും ശ്രമിച്ചെന്നാണ് എഫ്ഐആറിലുള്ളത്.

സംപ്രേഷണം വാക്കാൽ വിലക്കിയെന്ന റിപ്പോർട്ടിന്റെ പകർപ്പ്, നിർമല സീതാരാമൻ അടക്കം ബിജെപി നേതാക്കൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കഴിഞ്ഞ വർഷം, സ്റ്റാലിൻ സർക്കാർ സ്‌കൂളുകളിൽ നടപ്പാക്കിയ പ്രഭാതഭക്ഷണ  ദ്ധതി കാരണം കക്കൂസുകൾ നിറയുമെന്ന വാർത്ത നൽകി വിവാദത്തിലായിരുന്നു ദിനമലർ.  

പാക് വംശജനായ താരത്തിന്‍റെ വിസ പ്രശ്നം; ബിസിസിഐക്കെതിരെ പടയൊരുക്കവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios