ചെന്നൈ: തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ ഐഎസ് ബന്ധം സംശയിക്കുന്നവരുടെ വസതികളില്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തി. കൊച്ചിയില്‍ നിന്നുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. അന്വേഷണത്തിന്റെ ഭാ​ഗമായി തിരുനെല്‍വേലി സ്വദേശി ദിവാന്‍ മുജീബുര്‍ എന്നയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

രണ്ടാഴ്ച മുമ്പാണ് ഇയാള്‍ ദുബായില്‍ നിന്ന് മടങ്ങി എത്തിയത്. സിം കാര്‍ഡുകളും ഡിജിറ്റല്‍ രേഖകളും ഇയാളുടെ വസതിയില്‍ നിന്ന് പിടിച്ചെടുത്തു. കേരളവും തമിഴ്നാടും കേന്ദ്രീകരിച്ച് ഐഎസ് റിക്രൂട്ട്മെന്‍റ് നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായായിരുന്നു പരിശോധന.