ചെന്നൈ: തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തി. കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, തൂത്തുക്കുടി എന്നിവിടങ്ങളിലായിരുന്നു എന്‍ ഐ എ പരിശോധന നടത്തിയത്. നേരത്തെ ഐഎസ് കേസില്‍ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റിലായവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. 

കൂടുതല്‍ ചോദ്യം ചെയ്യലിനായി തിരുച്ചിറപ്പള്ളി സ്വദേശി സൗറുദീൻ, തഞ്ചാവൂർ സ്വദേശി നിസ്സാർ എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഐഎസ് കേസില്‍ തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ് നടക്കുന്നത്. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്നാണ് വിവരം.