അതേസമയം, പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടുപേരെ സൈന്യം വധിച്ചു. പഞ്ചാബിലെ ഖര ഗ്രാമത്തിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവം.

ദില്ലി: ജമ്മു കശ്മീരിലെ പതിനാല് ഇടങ്ങളിൽ എൻഐഎ റെയ്ഡ്. സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

അതേസമയം, പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടുപേരെ സൈന്യം വധിച്ചു. പഞ്ചാബിലെ ഖര ഗ്രാമത്തിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവം. ബി എസ് എഫ് ആണ് ഭീകരരെ വധിച്ചത്. 

അതിനിടെ, ജമ്മു കശ്മീരിലെ രജൗരിൽ സ്ഫോടകവസ്തു കണ്ടെത്തി. മേഖലയിൽ തെരച്ചിൽ തുടരുകയാണ്. സ്ഫോടക വസ്തു നീർവീര്യമാക്കിയെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona