ആഗസ്റ്റ് 11 നു നടന്ന അക്രമങ്ങളെ കുറിച്ച് ദേശീയ ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി കോടതിയിൽ എത്തിയിരുന്നു. ഈ ഹർജിയിലാണ് എൻഐഎയുടെ നിലപാട് ഹൈക്കോടതി തേടിയിരുന്നു. 

ബെംഗളൂരു: ബെംഗളൂരു അക്രമകേസുകളിലെ രണ്ട് കേസുകളിൽ ദേശീയ അന്വേഷണം ഏജൻസി അന്വേഷണം. കർണാടക ഹൈക്കോടതിയിൽ എൻഐഎ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാണ് ഇക്കാര്യം അറിയിച്ചത്. ബെംഗളൂരു അക്രമവുമായി ബന്ധപ്പെട്ട് നേരത്തെ 61 പേർക്കെതിരെ കർണാടക പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അക്രമവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ എൻഐഎ അന്വേഷണം പ്രഖ്യാപിച്ചത്. 

ആഗസ്റ്റ് 11 നു നടന്ന അക്രമങ്ങളെ കുറിച്ച് ദേശീയ ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി കോടതിയിൽ എത്തിയിരുന്നു. ഈ ഹർജിയിലാണ് എൻഐഎയുടെ നിലപാട് ഹൈക്കോടതി തേടിയിരുന്നു. ഇതിനു മറുപടിയായാണ് എൻഐഎ ഇക്കാര്യം അറിയിച്ചത്. രണ്ടു ദിവസത്തിനകം എൻഐഎ കേസ് ഔദ്യോഗികമായി ഏറ്റെടുത്തതായി അറിയിക്കും. ബെംഗളൂരു അക്രമമവുമായി ബന്ധപ്പെട്ട് നേരത്തെ നഗരത്തിലെ 3 എസ്ഡിപിഐ ഓഫീസുകളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. നിരവധി രേഖകൾ , നോട്ടീസുകൾ , പ്ലക്കാർഡുകൾ എന്നിവ പിടിച്ചെടുത്തു.