Asianet News MalayalamAsianet News Malayalam

ലക്ഷദ്വീപിലെ ബോട്ടപകടം; കാണാതായത് 9 പേരെ, തിരച്ചില്‍ തുടരുന്നു, കൊച്ചിയില്‍ നിന്ന് ഒരു ബോട്ട് കൂടി തിരിച്ചു

ഈ മാസം ഒന്നിന് കൊച്ചി വൈപ്പിനിൽ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ടാണ് ലക്ഷദ്വീപിൽ അപകടത്തിൽപ്പെട്ടത്. ബിത്ര ദ്വീപിനടുത്തുവെച്ചാണ് ബോട്ട് മുങ്ങിയത്.

nine people missing in Lakshadweep boat accident
Author
Kavaratti, First Published May 15, 2021, 10:11 PM IST

കവരത്തി: ലക്ഷദ്വീപില്‍ അപകടത്തില്‍പ്പെട്ട മത്സ്യബന്ധന ബോട്ടിൽ ഒന്‍പതുപേര്‍ ഉണ്ടായിരുന്നതായി സ്ഥിരീകരണം. ബോട്ടുടമ മണിവേൽ, സഹോദരൻ മണികണ്ഠൻ, ഇരുമ്പന്‍, മുരുകൻ, ദിനേശ്, ഇലഞ്ചയ്യൻ, പ്രവീൺ എന്നീ ഏഴ് നാ​ഗപട്ടണം സ്വദേശികളെയും രണ്ട് ഉത്തരേന്ത്യക്കാരെയും ആണ് കാണാതായത്. ഇവരെ കണ്ടെത്താനായുള്ള തിരിച്ചിലിന് കോസ്റ്റ് ഗാർഡ് നാവിക സേനയുടെ സഹായം തേടി. കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡിന്‍റെ ഒരു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു. തിരച്ചില്‍ ഊർജ്ജിതമാക്കണമെന്ന് തമിഴ്നാട് സർക്കാരും ആവശ്യപ്പെട്ടു. 

ഈ മാസം ഒന്നിന് കൊച്ചി വൈപ്പിനിൽ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ടാണ് ലക്ഷദ്വീപിൽ അപകടത്തിൽപ്പെട്ടത്. ബിത്ര ദ്വീപിനടുത്തുവെച്ചാണ് ബോട്ട് മുങ്ങിയത്. ഒപ്പമുണ്ടായിരുന്ന രണ്ട് ബോട്ടുകൾ ലക്ഷദ്വീപ് തീരത്ത് സുരക്ഷിതമായി അടുപ്പിച്ചു. ഈ ബോട്ടിലുണ്ടായിരുന്നവരാണ് അപകട വിവരം അധികൃതരെ അറിയിച്ചത്. ലക്ഷദ്വീപിൽ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. ഇത് തിരച്ചിലിനെ ബാധിക്കുന്നുണ്ട്. മുങ്ങൽ വിദഗ്ധരുടെ സഹായവും തേടി. അപകടത്തിൽപ്പെട്ടവരുടെ കുടുംബവുമായി നാഗപട്ടണം കളക്റ്റർ ബന്ധപ്പെട്ടു. 

Follow Us:
Download App:
  • android
  • ios