Asianet News MalayalamAsianet News Malayalam

വെണ്ണപ്പഴമാണോ അവർ കഴിക്കുന്നത്? നിർമ്മലാ സീതാരാമനെ പരിഹസിച്ച് പി. ചിദംബരം

ഉള്ളിയ്ക്ക് പകരം വെണ്ണപ്പഴമാണോ കഴിക്കുന്നത് എന്നാണ് ചിദംബരത്തിന്റെ ചോദ്യം. ഉള്ളിക്ക് ഭക്ഷണത്തിൽ അധികം പ്രാധാന്യം കൊടുക്കാത്ത കുടുംബത്തിലെ അം​ഗമാണെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞിരുന്നു.

Nirmala Sitharaman blamed by p chidambaram on onion price increase
Author
Delhi, First Published Dec 5, 2019, 3:34 PM IST

ദില്ലി: ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ലെന്ന കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ പ്രസ്താവനയെ പരിഹസിച്ച് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം. ഉള്ളിയ്ക്ക് പകരം വെണ്ണപ്പഴമാണോ കഴിക്കുന്നത് എന്നാണ് ചിദംബരത്തിന്റെ ചോദ്യം. ഉള്ളിക്ക് ഭക്ഷണത്തിൽ അധികം പ്രാധാന്യം കൊടുക്കാത്ത കുടുംബത്തിലെ അം​ഗമാണെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞിരുന്നു. ചില സംസ്ഥാനങ്ങളിൽ ഉള്ളി വില കിലോയ്ക്ക് 180 ന് അടുത്തെത്തിയിരിക്കുകയാണ്. അവകാഡോ അഥവാ വെണ്ണപ്പഴത്തിന് വിപണിയിൽ കിലോയ്ക്ക് 350 മുതൽ 400 വരെയാണ് വില. 

-ഇന്നലെ ധനമന്ത്രി പറഞ്ഞത് അവർ ഉള്ളി കഴിക്കുന്നില്ല, അതുകൊണ്ട് വിലവർദ്ധനയിൽ അവർ ആശങ്കപ്പെടുന്നില്ല എന്നാണ്. പിന്നെ എന്താണ് അവർ കഴിക്കുന്നത്? ഉള്ളിക്ക് പകരം വെണ്ണപ്പഴമാണോ അവർ കഴിക്കുന്നത്? ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ആയിരുന്നു മുൻ കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഉള്ളി വില കുത്തനെ ഉയരുന്നത് തടയാൻ സർക്കാർ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പാർലമെന്റിൽ അറിയിച്ചു. മധുരയിൽ 120-നും 180-നും ഇടയിലാണ് ഉള്ളി വില. അഞ്ച് കിലോ ഉള്ളി വാങ്ങിയിരുന്നവർ വെറും രണ്ട് കിലോയാണ് ഇപ്പോൾ വാങ്ങുന്നതെന്ന് കർഷകർ വെളിപ്പെടുത്തുന്നു. 

Follow Us:
Download App:
  • android
  • ios