വിഴിഞ്ഞം പദ്ധതിക്കായി അദാനിയെ ക്ഷണിച്ചു കൊണ്ടു വന്നില്ലേ എന്നും അദാനിയെ കേരളം ക്ഷണിക്കുന്നത് കോർപ്പറേറ്റ് വൽക്കരണം അല്ലേ എന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ചോദിച്ചു

ദില്ലി: രാജ്യസഭയിൽ ചോദ്യവും ഉത്തരവും മറുചോദ്യവുമൊക്കെയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും കേരള എം പി ജോൺ ബ്രിട്ടാസും തമ്മിൽ വാക്പോര്. വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ചായിരുന്നു ധനമന്ത്രിയും സി പി എം അംഗവുമായി വാക്പോരിലേർപ്പെട്ടത്. വിഴിഞ്ഞം പദ്ധതിക്കായി അദാനിയെ ക്ഷണിച്ചു കൊണ്ടു വന്നില്ലേ എന്നും അദാനിയെ കേരളം ക്ഷണിക്കുന്നത് കോർപ്പറേറ്റ് വൽക്കരണം അല്ലേ എന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ചോദിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി ഏറ്റെടുക്കാൻ അദാനിക്ക് എല്ലാ സൗകര്യം നല്കിയില്ലേ എന്നും ധനമന്ത്രി ചോദിച്ചു. കോൺഗ്രസും സി പി എമ്മും നടത്തുന്നത് സൗഹൃദ മത്സരം എന്നും ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞു

വിഴിഞ്ഞം പദ്ധതി യു ഡി എഫ് കാലത്താണ് തുടങ്ങിയതെന്നും വിഴിഞ്ഞം തുറമുഖം പൊതുമേഖലയിൽ നടപ്പാക്കാൻ എൽ ഡി എഫ് നിലപാടെടുത്തു എന്നുമായിരുന്നു ഇതിന് മറുപടിയായി ജോൺ ബ്രിട്ടാസ് എം പി പറഞ്ഞത്. വിഴിഞ്ഞം തുറമുഖം പൊതുമേഖലയിൽ നിറുത്തണം എന്നാണ് സി പി എമ്മിന്‍റെ നിലപാടെന്ന് മന്ത്രിക്ക് അറിയാവുന്നതാണെന്നും സി പി എം എം പി കൂട്ടിച്ചേർത്തു.

യു ഡി എഫ് കാലത്തെ നടപടിയാണെങ്കിൽ ഇത് എൽ ഡി എഫ് തിരുത്തിയോ എന്നായിരുന്നു നിർമ്മല സീതാരാമന്‍റെ അടുത്ത ചോദ്യം. എൽ ഡി എഫിനും യു ഡി എഫിനും ഇടയിൽ ഇക്കാര്യത്തിൽ ഒത്തുകളിയാണെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. പൊതുമേഖലയിലാക്കാൻ കഴിയുമെങ്കിൽ നിങ്ങൾ ഏറ്റെടുക്കുകയെന്നും ചട്ടം അനുവദിക്കുന്നില്ല എന്നറിഞ്ഞു കൊണ്ടാണ് സി പി എം എം പി ജോൺ ബ്രിട്ടാസ് ഇക്കാര്യം പറയുന്നതെന്നും ധനമന്ത്രി തിരിച്ചടിച്ചു.

മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്, രാഹുലിന്‍റെ യാത്ര, ചുരത്തിൽ നിയന്ത്രണം, എമിയും മെസിയും! ഇന്നത്തെ10 വാർത്ത