ബജറ്റ് ദിനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ധരിച്ചെത്തിയത് പർപ്പിൾ നിറത്തിലുള്ള കാഞ്ചീപുരം സാരി. പർപ്പിൾ കളർ കട്ടം കാഞ്ചീപുരം സാരിയാണ്. സ്വർണ നിറത്തിലുള്ള ചെക്കുകളും, കോഫി ബ്രൗൺ കസവുമുള്ള സാരിയാണ് ( കട്ടം - കള്ളി ) ഇത്.

ബജറ്റ് ദിനത്തിൽ കാഞ്ചീപുരം സാരിയിൽ എത്തി ധനമന്ത്രി നിർമല സീതാരാമൻ. പർപ്പിൾ കളർ കട്ടം കാഞ്ചീപുരം സാരിയാണ് ധനമന്ത്രി ധരിച്ചത്. സ്വർണ നിറത്തിലുള്ള ചെക്കുകളും, കോഫി ബ്രൗൺ കസവുമുള്ള സാരിയാണ് ( കട്ടം - കള്ളി ) ഇത്. തമിഴ്നാട്ടുകാരിയാണ് നിർമ്മല എന്നത് കൊണ്ട് തന്നെ തമിഴ്നാടിന്റെ തനത് കാഞ്ചീപുരം സാരിയിൽ എത്തിയതും കൗതുകമായി.ഇതിന് മുൻപ് ധനമന്ത്രി നിർമലാ സീതാരാമൻ 8 ബജറ്റും വിവിധ ഇന്ത്യൻ കൈത്തറി സാരികളുടുത്താണ് അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇതിന് മുൻപുള്ള ബജറ്റുകളിൽ നിർമലാ സീതാരാമൻ ധരിച്ചിരുന്ന വിവിധ സാരികളേതൊക്കെയാണെന്ന് നോക്കാം..

2019 - പിങ്ക് മം​ഗൾ​ഗിരി സാരി - ആന്ധ്ര

2020 - മഞ്ഞ - സിൽക്ക്

2021 - പല നിറങ്ങൾ- പോച്ചപുളളി ഇകത് - തെലങ്കാന

2022 - ബ്രൗൺ - ബോംകൈ - ഒഡീഷ

2023 - ചുവപ്പ് - സിൽക്ക്

2024 ഫെബ്രുവരി 1 - നീല - ടസാർ സിൽക്ക്, കാന്ത എംബ്രോയിഡറി - പശ്ചിമബം​ഗാൾ ,

2024 ജൂലൈ - വെള്ള - മം​ഗൾ​ഗിരി - ആന്ധ്ര

2025 - വെള്ള കൈത്തറി സാരി , മധുബനി ചിത്രപ്പണി - ബിഹാർ