ജനങ്ങൾ തീരുമാനിച്ചു. എൻഡിഎയ്ക്ക് ഭൂരിപക്ഷം നൽകിയ ജനങ്ങൾക്കു മുന്നിൽ ശിരസ് നമിക്കുന്നു. പ്രധാനമന്ത്രി നൽകിയ പിന്തുണയ്ക്കും നന്ദി പറയുന്നു- നിതീഷ് കുമാർ ട്വീറ്റ് ചെയ്തു.
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ മൗനംവെടിഞ്ഞ് ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞാണ് നിതീഷിന്റെ ആദ്യ പ്രതികരണം.
ജനങ്ങൾ തീരുമാനിച്ചു. എൻഡിഎയ്ക്ക് ഭൂരിപക്ഷം നൽകിയ ജനങ്ങൾക്കു മുന്നിൽ ശിരസ് നമിക്കുന്നു. പ്രധാനമന്ത്രി നൽകിയ പിന്തുണയ്ക്കും നന്ദി പറയുന്നു- നിതീഷ് കുമാർ ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയായ ബിജെപി 74 സീറ്റുകളാണു നേടിയത്. അതേസമയം 43 സീറ്റുകളാണു ജെഡിയുവിന് ലഭിച്ചത്. ബിജെപിക്ക് ജെഡിയുവിനെ അപേക്ഷിച്ച് 31 സീറ്റ് അധികമുണ്ട്.
ബിജെപി ഏറ്റവുംവലിയ ഒറ്റക്കക്ഷിയായാലും ബിഹാർ മുഖ്യമന്ത്രിസ്ഥാനം നിതീഷിനു തന്നെയെന്നു പാർട്ടി സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പ്രതികരിച്ചിരുന്നു.
