Asianet News MalayalamAsianet News Malayalam

നിതി ആയോഗ് പു:നസംഘടിപ്പിച്ചു; അമിത് ഷായെ ഉള്‍പ്പെടുത്തി, വൈസ് ചെയര്‍മാനായി രാജീവ് കുമാര്‍ തുടരും

താഗതമന്ത്രി നിതിന്‍ ഗഡ്കരി, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, സാമൂഹിക നീതി മന്ത്രി തവാര്‍ ചന്ദ് ഗെഹ്ലോട്ട്, സ്ഥിതിവിവര മന്ത്രി റാവു ഇന്ദ്രജിത്ത് സിങ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാകും. 

niti aayog reconstitute; amit shah as a ex officio member
Author
New Delhi, First Published Jun 6, 2019, 10:21 PM IST

ദില്ലി: സര്‍ക്കാറിന്‍റെ നയരൂപീകരണത്തിനായി രൂപീകരിച്ച നിതി ആയോഗ് പുന:സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി അനുമതി നല്‍കി. വൈസ് ചെയര്‍മാനായി രാജീവ് കുമാറിനെ നിലനിര്‍ത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമാര്‍ എന്നിവരെ സമിതി അംഗങ്ങളായി ഉള്‍പ്പെടുത്തി.

ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, സാമൂഹിക നീതി മന്ത്രി തവാര്‍ ചന്ദ് ഗെഹ്ലോട്ട്, സ്ഥിതിവിവര മന്ത്രി റാവു ഇന്ദ്രജിത്ത് സിങ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാകും. നിലവിലെ അംഗങ്ങളായ വികെ സരസ്വത്, രമേഷ് ചന്ദ്, വികെ പോള്‍ എന്നിവര്‍ സമിതിയില്‍ തുടരും. മുന്‍ വൈസ് ചെയര്‍മാന്‍ അമിതാഭ് കാന്തിനെ ഉള്‍പ്പെടുത്തിയില്ല. സാമ്പത്തിക വിദഗ്ധന്‍ ബിബേക് ഡിബ്രുയിനെ പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയില്ല.

ജൂണ്‍15ന് നിതി ആയോഗ് ചെയര്‍മാനായ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ആദ്യ ഗവേണിങ് യോഗം ചേരും. ജലമാനേജ്മെന്‍റ്, കൃഷി, സുരക്ഷ എന്നിവ ചര്‍ച്ച ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആദ്യ ഗവേണിങ് ബോഡിയില്‍ എല്ലാ മുഖ്യമന്ത്രിമാരെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്. ഗവര്‍ണര്‍മാരെയും ക്ഷണിച്ചിട്ടുണ്ട്.  

Follow Us:
Download App:
  • android
  • ios