ഇതൊരു സൗഹൃദ കൂടിക്കാഴ്ച ആയിരുന്നെന്നും സഖ്യത്തെ കുറിച്ച് ച‍ർച്ചയുണ്ടായില്ലെന്നും നവീന്‍ പട്നായിക്ക് വ്യക്തമാക്കി. 

ദില്ലി: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായി കൂടിക്കാഴ്ച നടത്തി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഒഡീഷയിലെ ഭുവനേശ്വറിലാണ് കൂടിക്കാഴ്ച നടന്നത്. അതേ സമയം ഇതൊരു സൗഹൃദ കൂടിക്കാഴ്ച ആയിരുന്നെന്നും സഖ്യത്തെ കുറിച്ച് ച‍ർച്ചയുണ്ടായില്ലെന്നും നവീന്‍ പട്നായിക്ക് വ്യക്തമാക്കി. 

ലോക്സഭ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ ഉണ്ടാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന ചർച്ചകള്‍. മല്ലികാർജ്ജുൻ ഖാർഗെയും രാഹുല്‍ ഗാന്ധിയിലും ദില്ലിയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസില്‍ നിന്നും അകന്ന് നില്‍ക്കുന്ന പാര്‍ട്ടികളുമായി ചർച്ച നടത്താന്‍ ബിഹാർ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. പിന്നാലെ നിതീഷ് കുമാർ ഇടത് പാർട്ടികളും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും ചർച്ച നടത്തി. 

പ്രതിപക്ഷ ഐക്യം: ചന്ദ്രശേഖർ റാവുവിന്റെ സമയം തേടി നിതീഷ് കുമാർ, ജഗൻമോഹൻ റെഡ്ഡിയെ കാണാനും ശ്രമം

പ്രതിപക്ഷ ഐക്യചർച്ചകൾ സജീവമാക്കി നിതീഷ് കുമാർ; ഇന്ന് മമത ബാനർജിയെ കാണും, നിർണായക നീക്കം

Asianet News Malayalam Live News | Malappuram Boat accident|Tanur Boat Accident| Kerala Live TV News