Asianet News MalayalamAsianet News Malayalam

നിവാർ പോയെന്ന് കരുതി ആരും പുറത്തിറങ്ങരുത്, ചുഴലിക്കാറ്റ് രണ്ട് തവണ വീശുമെന്ന് മുന്നറിയിപ്പ്

ചുഴലിക്കാറ്റ് കടന്നുപോയെന്ന് കരുതി പുറത്തിറങ്ങരുത്.  അധികം വൈകാതെ തന്നെ രണ്ടാം ഘട്ട ചുഴലിക്കാറ്റ് ഉണ്ടാകുമെന്നാണ് അറിയിപ്പ്

Nivar will touch land in two stage authorities warns people
Author
Chennai, First Published Nov 25, 2020, 9:33 PM IST

ചെന്നൈ: നിവാർ ചുഴലിക്കാറ്റ് രണ്ട് ഘട്ടമായാണ് കരയിലെത്തുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആദ്യത്തെ ഘട്ടം പുലർച്ചെ രണ്ട് മണിയോടെ തീരം തൊടും. ആദ്യഘട്ടം ചുഴലിക്കാറ്റ് കഴിഞ്ഞാലും ജാഗ്രതയോടെ എല്ലാവരും സുരക്ഷിത കേന്ദ്രങ്ങളിൽ തന്നെ ഇരിക്കണം. ചുഴലിക്കാറ്റ് കടന്നുപോയെന്ന് കരുതി പുറത്തിറങ്ങരുത്.  അധികം വൈകാതെ തന്നെ രണ്ടാം ഘട്ട ചുഴലിക്കാറ്റ് ഉണ്ടാകുമെന്നാണ് അറിയിപ്പ്.

നിവാർ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. മാറിയ കാലവസ്ഥാ സാഹചര്യത്തെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. ഇന്ന് രാത്രി 7 മുതൽ രാവിലെ 7വരെയാണ് വിമാനത്താവളം അടച്ചത്. നിവാർ ചുഴലിക്കാറ്റിനു പിറകെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം നവംബർ 29ഓടെ രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് നിവാർ ചുഴലിക്കാറ്റിന്റെ പാത പിന്തുടരാനാണ് സാധ്യത.

തമിഴ്നാട് തീരത്തേക്ക് അതിവേഗം നീങ്ങുന്ന 'നിവാർ' ചുഴലിക്കാറ്റ് ഇന്ന് അർദ്ധരാത്രിയോടെയോ നാളെ പുലർച്ചെയോ തീരത്ത് ആഞ്ഞടിക്കാൻ സാധ്യത. ഓഖി ആഞ്ഞടിച്ച 2017-ലേതിന് സമാനമായ കാലാവസ്ഥാ സാഹചര്യങ്ങളാണ് തമിഴ്നാട് തീരത്ത് കാണപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. തമിഴ്നാടിന്‍റെ തീരപ്രദേശങ്ങളിൽ നിന്ന് മുപ്പതിനായിരത്തോളം പേരെയും പുതുച്ചേരിയിൽ നിന്ന് ഏഴായിരം പേരെയും ഒഴിപ്പിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios