Asianet News MalayalamAsianet News Malayalam

മണ്‍സൂണ്‍ പ്രവചനം തെറ്റിയതില്‍ വിമര്‍ശനം; 100 ശതമാനം കൃത്യമായ പ്രവചനമില്ലെന്ന് ഐഎംഡി

പ്രവചന കൃത്യത 24 മണിക്കൂറിനുള്ള 80 ശതമാനവും അഞ്ച് ദിവസത്തിനുള്ളില്‍ 60 ശതമാനവുമാണ്. ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദ്യയുടെയും ഒരുമിച്ചുള്ള സഹായത്തോടെയാണ് ഐഎംഡി കാലാവസ്ഥ പ്രവചനം നടത്താറുള്ളത്. ഈ വര്‍ഷം സാധാരണ മണ്‍സൂണാണ് ഐഎംഡി പ്രവചിച്ചിരിക്കുന്നത്.
 

No 100 percent accurate Forecast: IMD
Author
New Delhi, First Published Jul 5, 2021, 12:56 PM IST

ദില്ലി: മണ്‍സൂണ്‍ പ്രവചനം പലയിടത്തും തെറ്റിയതില്‍ ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്(ഐഎംഡി) വിമര്‍ശനം. ദില്ലിയിലും പരിസര പ്രദേശങ്ങളിലും മണ്‍സൂണ്‍ ഇനിയും എത്താത്തതിനെ തുടര്‍ന്നാണ് ഐഎംഡിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നത്. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഐഎംഡി ഡയറക്ടര്‍ മൃത്യുഞ്ജയ് മൊഹാപാത്ര രംഗത്തെത്തി. 100 ശതമാനം കൃത്യമായ കാലാവസ്ഥ പ്രവചന സംവിധാനം ലോകത്തൊരിടത്തുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

'''എത്ര മികച്ച സാങ്കേതിക വിദ്യയുണ്ടായാലും മുഴുവന്‍ കൃത്യമായ പ്രവചനം അസാധ്യമാണ്. മണ്‍സൂണ്‍ പ്രവചനം 55-60 ശതമാനം മാത്രമാണ് കൃത്യത. 100 ശതമാനം കൃത്യതയോടെയുള്ള പ്രവചനത്തിനുള്ള സാങ്കേതിക വിദ്യ ലഭിക്കുന്നതാണ് നമ്മുടെ ലക്ഷ്യം. പക്ഷേ ആ ലക്ഷ്യം ഇപ്പോഴും അകലെയാണ്''- അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

പ്രവചന കൃത്യത 24 മണിക്കൂറിനുള്ള 80 ശതമാനവും അഞ്ച് ദിവസത്തിനുള്ളില്‍ 60 ശതമാനവുമാണ്. ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദ്യയുടെയും ഒരുമിച്ചുള്ള സഹായത്തോടെയാണ് ഐഎംഡി കാലാവസ്ഥ പ്രവചനം നടത്താറുള്ളത്. ഈ വര്‍ഷം സാധാരണ മണ്‍സൂണാണ് ഐഎംഡി പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ജൂണിലെ കണക്ക് പ്രകാരം 10 ശതമാനം അധികം മഴ ലഭിച്ചെങ്കിലും ദില്ലിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും മഴയെത്തിയിട്ടില്ല. കടുത്ത ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. കേരളത്തിലും കഴിഞ്ഞ ദിവസം 30 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios