Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടിൽ നാടകീയ നീക്കങ്ങൾ; സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയവുമായി ഡിഎംകെ

സ്പീക്കർ പി. ധൻപാലിന് എതിരെ അവിശ്വാസ പ്രമേയവുമായി ഡിഎംകെ. സ്പീക്കർക്ക് എതിരെഅവിശ്വാസ പ്രമേയം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നിയമസാ സെക്രട്ടറിയെ കണ്ടു.

no confidence motion against tamil nadu speaker
Author
Chennai, First Published Apr 30, 2019, 8:07 PM IST

ചെന്നൈ: തമിഴ്നാട്ടിൽ നാടകീയ നീക്കങ്ങൾ. മൂന്ന് ഭരണപക്ഷ എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നടപടി തുടങ്ങിയതിന് പിന്നാലെ സ്പീക്കർ പി. ധൻപാലിന് എതിരെ അവിശ്വാസ പ്രമേയ നീക്കവുമായി ഡിഎംകെ രംഗത്തെത്തി. 

എ പ്രഭു, രത്നസഭാപതി, കലൈസെൽവൻ എന്നീ എംഎൽഎമാര്‍ക്കെതിരെ സ്പീക്കർ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഡിഎംകെയുടെ നടപടി. നിയമസഭാ സെക്രട്ടറിയെ കണ്ട ഡിഎംകെ സ്പീക്കർക്ക് എതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. 22 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തിരിച്ചടിയാകുമെന്ന് പേടിച്ചാണ് അണ്ണാഡിഎംകെ നീക്കമെന്നും ഡിഎംകെ ആരോപിച്ചു.

കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ ചീഫ് വിപ്പ് സ്പീകർക്ക് നേരത്തെ കത്ത് നൽകിയിരുന്നു. മൂന്ന് ഭരണപക്ഷ എംഎൽഎമാര്‍ ടി ടി വി ദിനകരനോട് അനുഭാവം പുലർത്തുന്നുവെന്നാണ് ആരോപണം. നേരത്തെ എടപ്പാടി പളനിസ്വാമിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയ 18 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. അയോഗ്യരാക്കാനുള്ള നടപടി പൂര്‍ത്തിയായാല്‍ മൂന്ന് മണ്ഡലങ്ങളില്‍ കൂടി ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങും.

Follow Us:
Download App:
  • android
  • ios