Asianet News MalayalamAsianet News Malayalam

'ദൈവങ്ങൾ ബ്രാഹ്മണർ അല്ല, പരമശിവൻ പോലും പട്ടികജാതിയിലോ ഗോത്രത്തിലോ ആയിരിക്കാം': ജെഎൻയു വൈസ് ചാൻസലർ

 'നരവംശശാസ്ത്രപരമായി' ദൈവങ്ങൾ ഉയർന്ന ജാതിയിൽ പെട്ടവരല്ലെന്നും പരമശിവൻ പോലും പട്ടികജാതിയിലോ ഗോത്രത്തിലോ ആയിരിക്കാമെന്നും  ജെഎൻയു  വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്

No god is a brahmin Lord Shiva must be from scheduled caste says JNU VC
Author
Kerala, First Published Aug 23, 2022, 11:18 AM IST

ദില്ലി:  'നരവംശശാസ്ത്രപരമായി' ദൈവങ്ങൾ ഉയർന്ന ജാതിയിൽ പെട്ടവരല്ലെന്നും പരമശിവൻ പോലും പട്ടികജാതിയിലോ ഗോത്രത്തിലോ ആയിരിക്കാമെന്നും  ജെഎൻയു  വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്.  ജാതി സംബന്ധമായ അക്രമങ്ങൾ നിരന്തരം വാർത്തയാകുന്നതിനിടെയാണ്  ശാന്തിശ്രീയുടെ പരാമർശം. അടുത്തിടെ ഒമ്പതുവയസ്സുള്ള ദളിത് ബാലൻ ഉൾപ്പെടെ ആക്രമിക്കപ്പെട്ട, ജാതി അക്രമത്തെക്കുറിച്ച് സംസാരിക്കവെ ആയിരുന്നു അവർ ഇങ്ങനെ പറഞ്ഞത് 'ഒരു ദൈവവും ഉയർന്ന ജാതിയിൽ പെട്ടതല്ല, നരവംശശാസ്ത്രപരമായി നമ്മുടെ ദൈവങ്ങളുടെ ഉത്ഭവം നിങ്ങളിൽ മിക്കവരും അറിഞ്ഞിരിക്കണം. ഒരു ദൈവവും ബ്രാഹ്മണനല്ല, ശിവൻ ഒരു ശ്മശാനത്തിൽ പാമ്പിനൊപ്പം ഇരിക്കുന്നതിനാലും ധരിക്കാൻ വളരെ കുറച്ച് വസ്ത്രങ്ങളുള്ളതിനാലും ഒരു പട്ടികജാതിയോ പട്ടികവർഗ്ഗ വിഭാഗമോ ആയിരിക്കണം. ബ്രാഹ്മണർ ശ്മശാനത്തിൽ ഇരിക്കുമെന്ന് ഞാൻ കരുതുന്നില്ല.

ഡോക്ടർ ബിആർ അംബേദ്ക്കർ ചിന്തകളെ ആസ്പദമാക്കിയുള്ള പ്രഭാഷണ പരമ്പരയിൽ, അംബേദ്കറുടെ ചിന്തകൾ: ഏകീകൃത സിവിൽ കോഡ് ഡീകോഡിംഗ് എന്ന വിഷയത്തിൽ സംസാരികകുകയായിരുന്നു അവർ. ശുദ്രർ മനുസ്മൃതിയിൽ സ്ത്രീകൾക്ക് നൽകിയ സ്ഥാനം അങ്ങേയറ്റം പിന്തരിപ്പനാണെന്നും അവർ പറഞ്ഞു. മനുസ്മൃതി പ്രകാരം എല്ലാ സ്ത്രീകളും ശൂദ്രരാണെന്ന് എല്ലാ സ്ത്രീകളും അറിയുക, അതിനാൽ ഒരു സ്ത്രീക്കും അവൾ ബ്രാഹ്മണനോ മറ്റെന്തെങ്കിലുമോ അവകാശപ്പെടാൻ കഴിയില്ല, വിവാഹത്തിലൂടെ മാത്രമേ നിങ്ങൾക്ക് ഭർത്താവിന്റെയോ പിതാവിന്റെയോ ജാതി ലഭിക്കൂ. ഇത് അങ്ങേയറ്റം അസാധാരണവും പിന്തിരിപ്പനുമായ കാര്യമാണെന്ന് ഞാൻ കരുതുന്നു.

Read more: നിസാരം എന്നു കരുതി തുടങ്ങിയ റഷ്യ, ആറ് മാസം പിന്നിടുമ്പോൾ ചാമ്പലാക്കിയ റഷ്യൻ ടാങ്കറുകൾ നിരത്തി യുക്രൈൻ

ലക്ഷ്മിയോ ശക്തിയോ ജഗന്നാഥനോ ഉൾപ്പെടെയുള്ള 'നരവംശശാസ്ത്രപരമായി' ദൈവങ്ങൾ ഉയർന്ന ജാതിയിൽ നിന്നല്ല വരുന്നത്. വാസ്തവത്തിൽ, ജഗന്നാഥൻ ഗോത്രവംശജനാണ്. പിന്നെ എന്തിനാണ് ഈ വിവേചനം തുടരുന്നത്. ഇത് തീർത്തും മുഷ്യത്ത്വ വിരുദ്ധമാണ്. ബാബാസാഹെബിന്റെ ചിന്തകളെ നാം പുനർവിചിന്തനം ചെയ്യുകയും പുനഃക്രമീകരിക്കുകയും ചെയ്യുന്നതാണ് പ്രധാനം. അദ്ദേഹത്തെ പോലെ മഹത്തായ ചിന്തകളുള്ള ഒരു നേതാവും മോഡേൺ ഇന്ത്യയിൽ ഇല്ല. ഹിന്ദുയിസം ഒരു മതമല്ല, അതൊരു ജീവിത ശൈലിയാണ്. പിന്നെ എന്തിനാണ് നമ്മൾ വിമർശനങ്ങളെ ഭയക്കുന്നത്. സമൂഹത്തിൽ ചേർക്കപ്പെട്ട ജാതി വിവേചനത്തിനെതിരെ  നമ്മളെ ആദ്യമായി ഉണർത്തിയത് ഗൌതമ ബുദ്ധനാണെന്നും അവർ കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios