യുവാവിനും കുടുംബാംഗങ്ങൾക്കുമെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. 

ബെംഗലൂരു: ഒരേ വ്യക്തിയുമായി പ്രണയ ബന്ധത്തിന് ശേഷം അയാളെ വിവാഹം കഴിക്കാത്തത് വഞ്ചനയല്ലെന്നും ഇത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 420 ബാധകമല്ലെന്നും. കർണാടക ഹൈക്കോടതി. കാമുകനെതിരെ യുവതി നൽകിയ വഞ്ചന പരാതിയിൽ എഫ്‌ഐആർ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് കെ നടരാജൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ശനിയാഴ്ച ഇത്തരത്തില്‍ വിധി പ്രഖ്യാപിച്ചത്.

യുവാവിനും കുടുംബാംഗങ്ങൾക്കുമെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. വഞ്ചനാപരമായ ഉദ്ദേശ്യത്തോടെയല്ല വിവാഹം കഴിക്കാമെന്ന് പറഞ്ഞ വാക്ക് ലംഘിച്ചതെന്നും വഞ്ചനാപരമായ ഉദ്ദേശ്യത്തോടെയാണ് ഇത് ചെയ്തതെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. 

കാമുകനും കുടുംബവും തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ഒരു സ്ത്രീ പരാതി നൽകിയതിനെത്തുടർന്ന് 2020 മെയ് 5 നാണ് വഞ്ചനാക്കുറ്റത്തിന് രാമമൂർത്തിനഗർ പോലീസ് യുവാവിനും കുടുംബത്തിനും എതിരെ കേസ് എടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

എട്ട് വർഷമായി ദമ്പതികൾ ഇവര്‍ പ്രണയത്തില്‍ ആയിരുന്നു. എന്നാൽ, യുവാവിന്റെ കുടുംബം യുവാവിന്‍റെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചു. ഇതോടെ യുവാവ് പരാതിക്കാരിയായ യുവതിയെ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. എഫ്ഐആര്‍ ഇട്ടതിനെതിരെ യുവാവും കുടുംബവുമാണ് ഹൈക്കോടതിയെ സമീപിച്ചത്. 

പുലര്‍ച്ചെ 5.30ന് മൂന്ന് മാസം പ്രായമായ മകള്‍ക്ക് മുലയൂട്ടന്‍ എഴുന്നേറ്റ അമ്മ; ആ മെയില്‍ കണ്ട് ഞെട്ടി.!

പ്രീഡിഗ്രി സമരം: എബിവിപിക്കാരായ പ്രതികളെ വെറുതെ വിട്ടത് പൊലീസിന്റെ തിരിച്ചറിയൽ പരേഡിലെ വീഴ്ച ചൂണ്ടിക്കാട്ടി