Asianet News MalayalamAsianet News Malayalam

പണമില്ല; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിന്റെ കാരണങ്ങൾ വെളിപ്പെടുത്തി കേന്ദ്ര ധനമന്ത്രി

ബിജെപി ദേശീയ അധ്യക്ഷൻ മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഒരാഴ്ചയോളം ആലോചിച്ച ശേഷം താൻ താത്പര്യമില്ലെന്ന് അറിയിച്ചെന്നും നിര്‍മല

No money to contest Lok Sabha Election says Nirmala Sitaraman kgn
Author
First Published Mar 27, 2024, 11:07 PM IST

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് കൈയ്യിൽ പണം ഇല്ലാത്തത് കൊണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ. ഒരു ടിവി ചാനൽ അഭിമുഖത്തിലാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം. പണമില്ലാത്തതിനാൽ ആണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്നും ആന്ധ്രപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ പറഞ്ഞു. ഒരാഴ്ചയോളം ആലോചിച്ച ശേഷം പണമില്ലാത്തതിനാൽ മത്സരിക്കാനില്ലെന്ന് പറഞ്ഞുവെന്നും ആന്ധ്രാ പ്രദേശിലെയും തമിഴ്നാട്ടിലെയും ജയസാധ്യത മാനദണ്ഡങ്ങളിലും തനിക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഏത് ജാതിയാണ് ഏത് സമുദായമാണ് എന്നതാണ് ഇവിടങ്ങളിൽ ജയസാധ്യതക്ക് അടിസ്ഥാനമെന്നും അവര്‍ വിമര്‍ശിച്ചു.

അതേസമയം കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ നാളെ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും. രാവിലെ 11.30ന് തിരുവനന്തപുരത്ത് വിമാനമിറങ്ങും. ഉച്ചക്ക് നടക്കുന്ന പ്രൊഫഷണൽസിൻ്റെ കൂട്ടായ്മയിൽ  അവര്‍ സംസാരിക്കും. വൈകീട്ട് കവടിയാറിൽ നടക്കുന്ന തിരുവനന്തപുരം ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ അവര്‍ ഉദ്ഘാടനം ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios