Asianet News MalayalamAsianet News Malayalam

തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ പ​ണ​മി​ല്ല; സഹായിക്കണമെന്ന് കെജ്രിവാള്‍

തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ പാ​ർ​ട്ടി​യു​ടെ പ​ക്ക​ൽ പ​ണ​മി​ല്ല. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ചി​ല്ലി​പ്പൈ​സ താ​ൻ നേ​ടി​യി​ട്ടി​ല്ല. ത​നി​ക്കു​വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പി​നെ ജ​ന​ങ്ങ​ളാ​ണ് നേ​രി​ടേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. 

No Money To Fight Elections Arvind Kejriwal Appeals To Voters For Help
Author
New Delhi, First Published Nov 25, 2019, 8:14 AM IST

ദില്ലി: ദില്ലി നിയമസഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ പ​ണ​മി​ല്ലെ​ന്നും സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ച് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രി​വാ​ൾ. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ പാ​ർ​ട്ടി​ക്ക് പ​ണ​മി​ല്ലെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ സ​ഹാ​യി​ക്ക​ണ​മെ​ന്നും കേ​ജ്രി​വാ​ൾ ആ​ഭ്യ​ർ​ഥി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം ദില്ലിയില്‍ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ചെ​യ്തു. 

തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ പാ​ർ​ട്ടി​യു​ടെ പ​ക്ക​ൽ പ​ണ​മി​ല്ല. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ചി​ല്ലി​പ്പൈ​സ താ​ൻ നേ​ടി​യി​ട്ടി​ല്ല. ത​നി​ക്കു​വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പി​നെ ജ​ന​ങ്ങ​ളാ​ണ് നേ​രി​ടേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. അ​ന​ധി​കൃ​ത കോ​ള​നി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു ന​ൽ​കു​മെ​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ വാ​ക്ക് വി​ശ്വ​സി​ക്ക​രു​തെ​ന്നും കേ​ജ്രിവാ​ൾ ഓ​ർ​മി​പ്പി​ച്ചു. 

ര​ജി​സ്റ്റ​ർ ചെ​യ​തു ത​രു​ന്ന​തു​വ​രെ ആ​രെ​യും വി​ശ്വ​സി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഈ ​കോ​ള​നി​ക​ളി​ൽ താ​ൻ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ക​യും റോ​ഡു​ക​ളും ഓ​ട​ക​ളും നി​ർ​മി​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യം ഇ​വ​ർ എ​വി​ടെ​യാ​യി​രു​ന്നെ​ന്നും കെജ്രി​വാ​ൾ ചോ​ദി​ച്ചു.

Follow Us:
Download App:
  • android
  • ios