ഒരു ദിവസം താൻ 17 മുതൽ 18 മണിക്കൂർ വരെയാണ് ജോലി ചെയ്യുന്നതെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: പൊതുജനസേവനത്തേക്കാൾ വലുതല്ല ഒരു മതവുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് സർക്കാർ ജീവനക്കാരെ പ്രചോദിപ്പിക്കാൻ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നന്നായി ജോലി ചെയ്യുന്നവനെ ജനങ്ങൾ എന്നുമോർക്കുമെന്നും, താൻ ദിവസം 18 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

"പൊതുജന സേവനത്തേക്കാൾ വലിയൊരു മതമില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ നന്നായി പരിഹരിക്കാൻ അവരുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന സിവിൽ സർവ്വീസ് ഓഫീസർമാർക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിലേക്ക് വരുന്ന മിക്ക പരാതികളും വായിക്കാതെയാണ് പരിഹരിച്ചുവെന്ന് രേഖപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മിക്ക ജീവനക്കാരും സമയത്തിന് ഓഫീസിൽ വരാറില്ലെന്നും അദ്ദേഹം പറഞ്ഞു.